Tea: ചായയ്ക്കൊപ്പം ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; പണി പാളും!

5 things never consumed with tea: ചായയ്‌ക്കൊപ്പം അറിയാതെ പോലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 07:17 PM IST
  • രാവിലെ ഉണരുമ്പോൾ തന്നെ ചായ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്.
  • മലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചായ.
  • മിക്കവരും രാവിലെ ഒരു കപ്പ് ചായയിൽ ദിവസം ആരംഭിക്കുന്നവരാണ്.
Tea: ചായയ്ക്കൊപ്പം ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്; പണി പാളും!

രാവിലെ ഉണരുമ്പോൾ തന്നെ ചായ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. മലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചായ. മിക്കവരും രാവിലെ ഒരു കപ്പ് ചായയിൽ ദിവസം ആരംഭിക്കുന്നവരാണ്. ജോലി സമ്മർദ്ദം ഒഴിവാക്കാനും തലവേദന മാറ്റാനുമെല്ലാം ചായയെ ഭൂരിഭാ​ഗം പേരും ആശ്രയിക്കാറുണ്ട്. ചായയ്ക്ക് ഒപ്പം പലരും എന്തെങ്കിലും കഴിക്കുകയും ചെയ്യാറുണ്ട്. 

ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്ന നിരവധി പേരുണ്ട്. ചായയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല. ചായയ്ക്കൊപ്പം എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. തെറ്റായ രീതിയിൽ ചായയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. 

ALSO READ: അവിയൽ അവിയൽ പരുവത്തിലായി പോകുന്നോ? ഇങ്ങനെ വേണം ഉണ്ടാക്കാൻ

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

1. മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ

മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ ചായയോടൊപ്പം കഴിക്കാൻ പാടില്ല. ഇവ ഒരുമിച്ച് കഴിച്ചാൽ ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഞ്ഞളും തേയിലയും തികച്ചും വിപരീതമാണ്. ഇവ രണ്ടും ചേരുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

2. നാരങ്ങാനീര്

ചായ കുടിച്ച ഉടനെ നാരങ്ങാനീരോ നാരങ്ങാനീര് അടങ്ങിയ മറ്റ് ഭക്ഷണങ്ങളോ കഴിക്കരുത്. തേയിലയും നാരങ്ങാനീരും ചേരുമ്പോൾ അത്  അസിഡിറ്റിയ്ക്ക് കാരണമാകും. ഇക്കാരണത്താൽ, ശരീരഭാരം കൂടാനും സാധ്യതയുണ്ട്. കൂടാതെ, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ പ്രശ്നങ്ങൾ എന്നിവയ്ക്കും ഈ കോംബിനേഷൻ കാരണമാകും. 

3. ഇരുമ്പ് സമ്പുഷ്ടമായ പച്ചക്കറികൾ

ചീര ഉപയോഗിച്ച് ഉണ്ടാക്കുന്ന പക്കോഡ പോലുള്ള ഇരുമ്പ് അടങ്ങിയ പച്ചക്കറികൾ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ പരിമിതപ്പെടുത്തും. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ടാനിൻ, ഓക്സലേറ്റ് സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ടീയിൽ കൂടുതൽ ടാനിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രീൻ ടീയിലും ഇത് അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയ പച്ചക്കറികളുമായും ധാന്യങ്ങൾ, പരിപ്പ്, ബീൻസ് തുടങ്ങിയ മറ്റ് ഭക്ഷണങ്ങളുമായും ചായ ഒരിക്കലും യോജിപ്പിക്കരുത്. 

4. വറുത്ത സാധനങ്ങൾ

ആളുകൾ പൊതുവെ ചായയ്‌ക്കൊപ്പം വറുത്ത എന്തെങ്കിലും കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, രുചി മാറ്റിനിർത്തിയാൽ ആരോഗ്യപരമായ രീതിയിൽ ഈ കോമ്പിനേഷൻ നിങ്ങൾക്ക് ദോഷം ചെയ്യും. വറുത്ത ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ പ്രയാസമാണ്. അവയുടെ ഉപയോഗം നിങ്ങളെ കൂടുതൽ നേരം വിശപ്പില്ലാതെ നിലനിർത്തും. നിങ്ങൾ ചായയും വറുത്ത ഭക്ഷണവും ഒരുമിച്ച് കഴിക്കുമ്പോൾ, അത് നിങ്ങളുടെ ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു. 

5. ബിസ്‌ക്കറ്റ്

പൊതുവെ നമ്മൾ എല്ലാവരും ബിസ്‌ക്കറ്റും ചായയും കഴിക്കാറുണ്ട്. പലരുടെയും പ്രഭാതഭക്ഷണത്തിൽ ഈ കോമ്പിനേഷൻ കാണപ്പെടുന്നു. കൊഴുപ്പും പഞ്ചസാരയും ചേർത്താണ് ബിസ്‌ക്കറ്റ് ഉണ്ടാക്കുന്നത്. ചായയിൽ അധികമായി പഞ്ചസാരയും കൊഴുപ്പും ചേർക്കുന്നത് ദഹനപ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇതിന്റെ സംയോജനം അസിഡിറ്റി, മലബന്ധം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ അറിവും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News