Benefits of Pear: വെറും 20 രൂപകൊണ്ട് പൊണ്ണത്തടി ഇല്ലാതാക്കാം!! ഈ പഴം ഇന്നുതന്നെ കഴിച്ചു തുടങ്ങൂ

Benefits of Pear:  ഇന്ന് ഭൂരിഭാഗം ആളുകളും വളരെ പെട്ടെന്ന് രോഗബാധിതരാവുന്നു. കൊറോണയ്ക്ക് ശേഷം ഈ അവസ്ഥ വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.  ഈ ഒരു സാഹചര്യത്തിൽ, ദിവസവും  പിയര്‍ കഴിയ്ക്കുന്നത് ഏറെ ഉത്തമമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 02:02 PM IST
  • ഇന്ന് ഭൂരിഭാഗം ആളുകളും വളരെ പെട്ടെന്ന് രോഗബാധിതരാവുന്നു. കൊറോണയ്ക്ക് ശേഷം ഈ അവസ്ഥ വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ, ദിവസവും പിയര്‍ കഴിയ്ക്കുന്നത് ഏറെ ഉത്തമമാണ്.
Benefits of Pear: വെറും 20 രൂപകൊണ്ട് പൊണ്ണത്തടി ഇല്ലാതാക്കാം!! ഈ പഴം ഇന്നുതന്നെ കഴിച്ചു തുടങ്ങൂ

Benefits of Pear: ഒരു സീസണല്‍ പഴമാണ് പിയര്‍. ഈ സമയത്ത്  ലഭിക്കുന്ന ഈ പഴം അധികമാര്‍ക്കും അത്ര പ്രിയമല്ല. ഒരുപക്ഷെ  ഇതിന്‍റെ ഗുണങ്ങളെക്കുറിച്ചുള്ള  അറിവില്ലായ്മയാകാം കാരണം. 

എന്നാല്‍ ഈ സീസണല്‍ പഴം ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുന്ന ഒന്നാണ് എന്നാണ് ആരോഗ്യ വിദഗ്ദര്‍  പറയുന്നത്.  ദിവസവും പിയര്‍ കഴിയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല രോഗങ്ങളെയും മറികടക്കാൻ കഴിയും. ആയുർവേദത്തിലും ഇതിന് പ്രത്യേക സ്ഥാനമുണ്ട്. 

Also Read:  Optical Illusion: 5 സെക്കൻഡിനുള്ളിൽ മരക്കൊമ്പിൽ ഇരിക്കുന്ന പൂച്ചയെ കണ്ടെത്താമോ? 

 സീസണൽ പഴവര്‍ഗ്ഗമായ പിയര്‍ എങ്ങിനെ നിങ്ങള്‍ക്ക് പ്രയോജനകരമാണ് എന്നറിയാം 

1. പിയർ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു 
 
ഇന്ന് ഭൂരിഭാഗം ആളുകളും വളരെ പെട്ടെന്ന് രോഗബാധിതരാവുന്നു. കൊറോണയ്ക്ക് ശേഷം ഈ അവസ്ഥ വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.  ഈ ഒരു സാഹചര്യത്തിൽ, ദിവസവും  പിയര്‍ കഴിയ്ക്കുന്നത് ഏറെ ഉത്തമമാണ്.  പിയര്‍ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നല്‍കുകയും ചെയ്യുന്നു. 
 
2. പൊണ്ണത്തടി കുറയ്ക്കാന്‍ പിയര്‍ ഉത്തമം.

ഇന്നത്തെ കാലത്ത് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പൊണ്ണത്തടി. പൊണ്ണത്തടി കുറയ്ക്കാന്‍ ആളുകള്‍ മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിയ്ക്കുന്നു. എന്നാല്‍, നമുക്കറിയാം, ഒരു തവണ ശരീരഭാരം കൂടിക്കഴിഞ്ഞാല്‍ പിന്നെ കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, പഠനങ്ങള്‍ പറയുന്നതനുസരിച്ച് പൊണ്ണത്തടി കുറയ്ക്കാന്‍ പിയര്‍ സഹായകമാണ്. ഭാരക്കൂടുതൽ മൂലം നിങ്ങളും അസ്വസ്ഥരാണെങ്കിൽ, തീർച്ചയായും പിയർ നിങ്ങളുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക, അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിങ്ങളുടെ ശരീരഭാരം വേഗത്തിൽ കുറയ്ക്കാന്‍ സഹായിയ്ക്കുന്നു. 

3. ഹൃദയാരോഗ്യത്തിന് ഉത്തമം പിയര്‍  

ഇന്നത്തെക്കാലത്ത് നമുക്കറിയാം ആളുകളുടെ ജീവിതശൈലി ഏറെ മാറിയിരിയ്ക്കുകയാണ്. ഇത് ജീവിതശൈലി രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നു. വൃക്കയുടേയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന്  പിയർ ഏറെ ഗുണം ചെയ്യും. പിയര്‍ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്‍റെ അളവ് വര്‍ദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതായത്, പിയര്‍ കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാം. അതുകൊണ്ട് പിയര്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News