സ്ത്രീകളിലെ അസ്ഥി വേദനയ്ക്ക് കാരണം ഇതാണ്! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ..

Have these foods for healthy bone: മോണോസാക്രറൈഡുകളുടെയും പ്രോട്ടീനുകളുടെയും നല്ല ഉറവിടം കൂടിയാണ് ഇവ.  കൂടാതെ ചീര, ഈന്തപ്പഴം, ഉരുളക്കിഴങ്ങ്, വാൽനട്ട് എന്നിവയും കഴിക്കാം.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 02:28 PM IST
  • ബ്രോക്കോളി കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. വിറ്റാമിൻ കെ, വിറ്റാമിൻ സി, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ഗുണകരമാണ്.
  • എള്ളിൽ കാൽസ്യം കൂടുതലാണ്.
സ്ത്രീകളിലെ അസ്ഥി വേദനയ്ക്ക് കാരണം ഇതാണ്! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ..

സ്ത്രീകളിൽ ഇന്ന് സാധാരണമായി മാറിയിരിക്കുകകയാണ് അസ്ഥികളിൽ അനുഭവപ്പെടുന്ന വേദന. പ്രത്യേകിച്ച് ഒരു പ്രായത്തിലെത്തിയ സത്രീകൾ നടുവേദന, മുട്ടുവേദന, തുടങ്ങിയ പല ബു​ദ്ധിമുട്ടുകൾ കാരണം ഉഴലുകയാണ്. അനാരോ​ഗ്യകരമായ ജീവിതശൈലി മൂലം അമിതമായി ഭാരം വർദ്ധിക്കുന്നത്, പല തരത്തിലുള്ള മാനസിക സമ്മർദ്ധങ്ങൾ, ഉറക്കമില്ലായ്മ, കാൽസ്യത്തിന്റെ അഭാവം എന്നിവയെല്ലാം ഈ അസ്ഥികളിലെ വേദനയ്ക്ക് കാരണമായി പറയാറുണ്ട്. മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടാതിരിക്കുന്നതും ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ സ്ത്രീകൾ തങ്ങളുടെ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

ബദാം

ബദാമിൽ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. മോണോസാക്രറൈഡുകളുടെയും പ്രോട്ടീനുകളുടെയും നല്ല ഉറവിടം കൂടിയാണ് ഇവ.  കൂടാതെ ചീര, ഈന്തപ്പഴം, ഉരുളക്കിഴങ്ങ്, വാൽനട്ട് എന്നിവയും കഴിക്കാം.

ALSO READ: മഞ്ഞൾപ്പാല്‍, അടുക്കളയിലെ മാന്ത്രിക മരുന്ന്

പാലും പാലുൽപ്പന്നങ്ങളും

പാൽ, തൈര്, ചീസ്, മോര് തുടങ്ങിയവ കാൽസ്യത്തിന്റെ അവശ്യ സ്രോതസ്സുകളാണ്. ഇവ എല്ലുകളുടെ ബലം വർധിപ്പിക്കുന്നു. അതുകൊണ്ട് സ്ത്രീകൾ ആവശ്യത്തിന് ഇവ കഴിക്കുന്നതാണ് നല്ലത്.

ബ്രോക്കോളി

ബ്രോക്കോളി കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. വിറ്റാമിൻ കെ, വിറ്റാമിൻ സി, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ഗുണകരമാണ്.

എള്ള്

എള്ളിൽ കാൽസ്യം കൂടുതലാണ്. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News