Vitamin D Deficiency: നിങ്ങളുടെ ശരീരത്തില്‍ വിറ്റമിൻ Dയുടെ കുറവുണ്ടോ? എങ്ങിനെ തിരിച്ചറിയാം

Vitamin D Deficiency:  നമ്മുടെ ശരീരത്തില്‍ വിറ്റമിനുകളുടെ കുറവ് ഉണ്ടോ? എങ്കില്‍ നമ്മുടെ ശരീരം നല്‍കുന്ന  ചില സൂചനകളിലൂടെ ഈ കുറവ് മനസിലാക്കാന്‍ സഹായിയ്ക്കും.  

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 11:02 PM IST
  • നമ്മുടെ ശരീരത്തിന് ഏറെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ D.വിറ്റാമിന്‍ D യുടെ കുറവ് നമ്മുടെ ശരീരത്തില്‍ പലവിധ രോഗ സാധ്യതകള്‍ക്കും ഇടയാക്കുന്നു.
Vitamin D Deficiency: നിങ്ങളുടെ ശരീരത്തില്‍ വിറ്റമിൻ Dയുടെ കുറവുണ്ടോ? എങ്ങിനെ തിരിച്ചറിയാം

Vitamin D Deficiency: വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് ഏറെ പ്രധാനമാണ്. ഇവയുടെ കുറവ് നമ്മുടെ ശരീരത്തെ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും.  നമ്മുടെ ശരീരത്തില്‍ വിറ്റമിനുകളുടെ കുറവ് ഉണ്ടോ? എങ്കില്‍ നമ്മുടെ ശരീരം നല്‍കുന്ന  ചില സൂചനകളിലൂടെ ഈ കുറവ് മനസിലാക്കാന്‍ സഹായിയ്ക്കും.  

Also Read:  Diabetes Reversal: പ്രമേഹം ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസ്!! ഇത് കുടിക്കാൻ ഏറ്റവും നല്ല സമയം അറിയാം 

നമ്മുടെ ശരീരത്തിന് ഏറെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ D.വിറ്റാമിന്‍ D യുടെ കുറവ്  നമ്മുടെ ശരീരത്തില്‍  പലവിധ രോഗ സാധ്യതകള്‍ക്കും ഇടയാക്കുന്നു. അതുമാത്രമല്ല, വിഷാദത്തിനും ഉൽക്കണ്ഠയ്ക്കും വരെ വിറ്റമിന്‍ D യുടെ കുറവ് വഴിയൊരുക്കുന്നു.  

Also Read:  Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടം!! ചൊവ്വ സംക്രമണം സമ്പത്ത് വര്‍ഷിക്കും 
 
നിങ്ങളുടെ ശരീരത്തിൽ  വിറ്റാമിൻ Dയുടെ കുറവുണ്ടെങ്കിൽ നമ്മുടെ ശരീരം ചില  സൂചനകള്‍ നല്‍കും.  , ശരീരത്തിൽ വിറ്റമിൻ D യുടെ കുറവുണ്ടെങ്കിൽ ആ വ്യക്തിയുടെ ശരീരം എന്തെല്ലാം ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക എന്നറിയാം  
  
ശരീരത്തിലെ വിറ്റാമിൻ Dയുടെ അഭാവത്തിന്‍റെ ലക്ഷണങ്ങൾ:-

ജലദോഷം, ചുമ, ജലദോഷം, ടോൺസില്‍സ് എന്നിവ പെട്ടെന്ന് പിടിപെടുമ്പോള്‍, അതിനർത്ഥം ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവുണ്ടെന്നാണ്. അത്തരമൊരു സാഹചര്യത്തിൽ, രാവിലെ ധാരാളം സൂര്യപ്രകാശം ഏല്‍ക്കുന്നത്  നല്ലതാണ്. 

പ്രതിരോധശേഷി കുറയുന്നത്  വിറ്റാമിൻ Dയുടെ കുറവായി കണക്കാക്കാം. അതായത്, പഠനങ്ങള്‍ പറയുന്ന തനുസരിച്ച്  ഒരു വ്യക്തിയുടെ ശരീരം ഏതെങ്കിലും അണുബാധയ്ക്ക് പെട്ടെന്ന് ഇരയാകുന്നത്  വിറ്റാമിൻ Dയുടെ കുറവ് മൂലമാണ്. 

എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയും അലസത തോന്നുകയും ചെയ്യുന്നത് വിറ്റാമിന്‍ D യുടെ അഭാവമായി മനസിലാക്കാം 

ശരീരത്തിൽ വിറ്റമിൻ Dയുടെ കുറവ്  പേശികളിൽ വേദനയ്ക്ക് വഴി തെളിയ്ക്കുന്നു. 

ഒരു വ്യക്തിയുടെ ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവ് ഉണ്ടാകുമ്പോൾ,  മുടി കൊഴിച്ചിലിന് ഇടയാക്കുന്നു. കൂടാതെ, മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും വഴി തെളിക്കുന്നു. 

ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ, നഖങ്ങൾ മഞ്ഞനിറത്തിൽ കാണപ്പെടാം. കൂടാതെ,  കൈകളിലും കാലുകളിലും വെളുപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തി പതിവായി സൂര്യപ്രകാശം ഏല്‍ക്കുകയാണെങ്കിൽ.  അല്ലെങ്കില്‍  വിറ്റാമിൻ D അടങ്ങിയ സാധനങ്ങൾ കഴിച്ചാൽ, ഈ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.

വിറ്റാമിന്‍ D യുടെ കുറവ് പരിഹരിക്കാന്‍ കഴിയ്ക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 

1. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും, മുട്ടയിലെ വിറ്റാമിൻ ഡിയുടെ ഭൂരിഭാഗവും മഞ്ഞക്കരുവിൽ കാണപ്പെടുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ മുഴുവൻ മുട്ടയും ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

2. കോഡ് ലിവർ ഓയിൽ വിറ്റാമിൻ Dയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നായി അറിയപ്പെടുന്നു. 

3. ചില കൂണുകൾ വിറ്റാമിൻ Dയുടെ ഉറവിടമായി കണക്കാക്കപ്പെടുന്നു. 

4. പാൽ, തൈര്, ചീസ് എന്നിവ പോലുള്ള പാലുൽപ്പന്നങ്ങളിലും വിറ്റാമിന്‍ D അടങ്ങിയിട്ടുണ്ട് 

5. കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, ട്രൗട്ട്, അയല, മത്തി എന്നിവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News