ആളുകളിൽ ഇപ്പോൾ സാധാരണയായി കണ്ട് വരുന്ന ഒരു അവസ്ഥയാണ് മൈഗ്രേയ്ൻ. മൈഗ്രേയ്‌നിന് നിരവധി ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഓക്കാനം, തലകറക്കം, ഛർദ്ദി, പ്രകാശം, ശബ്ദം, ദുർഗന്ധം എന്നിവയോട് ദേഷ്യം എന്നിവയൊക്കെ മൈഗ്രേയ്‌നിന്റെ ലക്ഷണങ്ങളാണ്. കാരണങ്ങൾ കണ്ട് പിടിച്ച് ഒഴിവാക്കിയാൽ, മൈഗ്രേയ്ൻ ഉണ്ടാക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാൻ. മൈഗ്രേയ്ൻ ഒഴിവാക്കാനുള്ള ചില വഴികൾ
തലവേദന ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക
ചില ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇതിൽ ചോക്ലേറ്റ്, റെഡ് വൈൻ, സംസ്കരിച്ച മാംസങ്ങൾ, മധുരപലഹാരങ്ങൾ, ചീസ് എന്നിവയൊക്കെ ഉൾപ്പെടും. കഫീനും, മദ്യവും പൂർണമായും ഒഴിവാക്കുന്നത് മൈഗ്രേയ്ൻ ഒഴിവാക്കാൻ സഹായിക്കും.
മൈഗ്രേയ്ൻ ഡയറി സൂക്ഷിക്കുക
നിങ്ങൾക്ക്ക് മൈഗ്രൈൻ ഉണ്ടാകുന്ന സമയവും, അതിന് മുമ്പ് ചെയ്‌ത കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നത് മൈഗ്രേയ്‌നിന്റെ കാരണം അറിയാൻ സഹായിക്കും. ആ കാരണങ്ങൾ ഒഴിവാക്കിയാണ് നിങ്ങൾക്ക് മൈഗ്രേയ്‌നും ഒഴിവാക്കാം. നിങ്ങളുടെ വ്യായാമ മുറകളും രേഖപ്പെടുത്തി വെക്കുന്നത് സ്ഥിരമായ വ്യായാമ മുറ സ്വീകരിക്കാൻ സഹായിക്കും. ഇതും മൈഗ്രേയ്ൻ ഇല്ലാതാക്കാൻ സഹായിക്കും.
ALSO READ: Covid 19 : കോവിഡ് ചില ആളുകളിൽ 7 മാസങ്ങൾ വരെ സജീവമായിരിക്കുമെന്ന് പഠനം; 2 മാസങ്ങൾ വരെ രോഗം പടർത്തും
ഉച്ചത്തിലുള്ള ശബ്ദങ്ങളും തെളിച്ചമുള്ള ലൈറ്റുകളും ഒഴിവാക്കുക
ഉച്ചത്തിലുള്ള ശബ്ദങ്ങളും തെളിച്ചമുള്ള ലൈറ്റുകളും മൈഗ്രേയ്ൻ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനായി ഇത്തരത്തിലുള്ള അവസരണങ്ങൾ ഒഴിവാക്കണം. രാത്രിയുള്ള ഡ്രൈവിംഗ്,
സിനിമാ തീയറ്ററുകളിൽ പോകുന്നത്, ക്ലബ്ബുകളിലോ തിരക്കേറിയ വേദികളിലോ പങ്കെടുക്കുന്നത്, വെയിൽ കൊള്ളുന്നത് എല്ലാം ഇത്തരത്തിലുള്ള അവസരമാണ്.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക
ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും തലവേദനയ്ക്ക് കാരണമാകും. രാവിലെ എഴുന്നേറ്റാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അത് കഴിഞ്ഞാൽ ഓരോ മൂന്നോ, നാലോ മണിക്കൂറുകളിലും ഭക്ഷണം കഴിച്ചിരിക്കണം. കൂടാതെ ധാരാളം വെള്ളം കുടിക്കണം. ദിവസവും ഏഴോ, എട്ടോ മണിക്കൂറുകൾ കൃത്യമായി ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കണം.
മാനസിക സമ്മർദ്ദം ഒഴിവാക്കണം
മാനസിക സമ്മർദ്ദം പലപ്പോഴും മൈഗ്രേയ്‌നിന് കാരണമാകാറുണ്ട്. അതിനാൽ തന്നെ മാനസിക സമ്മർദ്ദം കുറിക്കുന്നത് മൈഗ്രേയ്ൻ ഒഴിവാക്കാനും സഹായിക്കും. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ മെഡിറ്റേഷൻ, യോഗ എന്നിവ ചെയ്യുന്നത് ഗുണകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...