നിങ്ങൾക്ക് സ്ഥിരമായി ഭാരം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഈ മെഡിക്കൽ ടെസ്റ്റുകൾ ഉടൻ നടത്തണം. നിങ്ങളുടെ അമിതഭാരം സാധാരണം ആണെന്ന് കരുതി ഒരിക്കലും തള്ളിക്കളയാൻ പാടില്ല. അത് ഒളിഞ്ഞിരിക്കുന്ന മറ്റ് അസുഖങ്ങൾ മൂലവുമാകാം. എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് കണ്ടെത്താൻ കൃത്യമായ പരിശോധനകൾ നടത്തണം.
അമിതമായി ഭാരം കൂടുന്നുണ്ടെങ്കിൽ ചെയ്യേണ്ട ടെസ്റ്റുകൾ എന്തൊക്കെ?
പിസിഒഎസ് ടെസ്റ്റ്
പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം മൂലം ശരീര ഭാരം അമിതമായി വർധിക്കും. ജീവിതശൈലിയിലെ പ്രശ്‍നങ്ങൾ കൊണ്ടാണ് പലപ്പോഴും പിസിഒഎസ് ഉണ്ടാകുന്നത്. അതിനാൽ തന്നെ അമിതമായി ഭാരം കൂടുകയാണെങ്കിൽ പിസിഒഎസ് എടുക്കുകയും, ഉടൻ ചികിത്സ തേടുകയും ചെയ്യണം.
പ്രമേഹം
പ്രമേഹം ഉള്ളവർക്ക് അമിതമായി ഭാരം കൂടും. ഇതിനോടൊപ്പം തന്നെ മൂത്രത്തിന്റെ അളവും കൂടുകയാണെങ്കിൽ ഉടൻ തന്നെ പ്രമേഹത്തിന്റെ ടെസ്റ്റ് നടത്തണം. പ്രമേഹം ഉണ്ടെകിൽ ഉടൻ ചികിത്സ തേടുകയും ചെയ്യണം.
തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്‌നം ഉള്ളവർക്ക് പെട്ടെന്ന് തന്നെ ഭാരം കൂടും. കൂടാതെ മുടി കൊഴിയുകയും നഖങ്ങൾ ഒടിഞ്ഞ് പോകുകയും ചെയ്യും.
ലിപിഡ് പ്രൊഫൈൽ
ചീത്ത കൊളസ്‌ട്രോൾ കൂടുന്നുണ്ടോയെന്ന് അറിയാനാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തുന്നത്. മിക്ക ആളുകളിലും ഭാരം കൂടുന്നത് മൂലം കൊളസ്ട്രോളും കൂടും. അതിനാൽ തന്നെ ഹൃദയാഘാതത്തിനുള്ള സാധ്യതയും വർധിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.