Bipolar Disorder : എന്താണ് ബൈപോളാർ ഡിസോഡർ? ലക്ഷണങ്ങൾ, കാരണങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

ബൈപോളാർ ഡിസോഡർ ഉള്ളവർക്ക് രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത്. മാനിക്ക് എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും, ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും. 

Written by - Zee Malayalam News Desk | Last Updated : May 20, 2022, 04:49 PM IST
  • ഈ രോഗം മാനിക്ക് ഡിപ്രെഷൻ എന്ന പേരിലും അറിയപ്പെടാറുണ്ട്.
  • ഈ രോഗാവസ്ഥ ഉണ്ടായാൽ ഉറക്കശീലങ്ങളിലും, ചിന്തിക്കുന്ന രീതിയിലും, സ്വഭാവത്തിലും ഓക്കേ മാറ്റങ്ങൾ ഉണ്ടാകും.
  • ബൈപോളാർ ഡിസോഡർ ഉള്ളവർക്ക് രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത്. മാനിക്ക് എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും, ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും.
Bipolar Disorder : എന്താണ് ബൈപോളാർ ഡിസോഡർ? ലക്ഷണങ്ങൾ, കാരണങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

നമ്മുടെ മാനസിക നിലയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരുന്ന ഒരു മനോരോഗമാണ് ബൈപോളാർ ഡിസോഡർ. ഈ രോഗം മാനിക്ക് ഡിപ്രെഷൻ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഈ രോഗാവസ്ഥ ഉണ്ടായാൽ  ഉറക്കശീലങ്ങളിലും, ചിന്തിക്കുന്ന രീതിയിലും, സ്വഭാവത്തിലും ഓക്കേ മാറ്റങ്ങൾ ഉണ്ടാകും. ഈ രോഗികളുടെ മാനസികാവസ്ഥ നിമിഷനേരം കൊണ്ട് മാറും. ഒരുസമയം വളരെയധികം സന്തോഷം തോന്നുകയും, മറ്റ് സമയങ്ങളിൽ വളരെയധികം വിഷമം തോന്നുകയും ചെയ്യും. ഇത് രണ്ടും അല്ലാത്ത സമയങ്ങളിൽ ഇവർ സാധാരണപോലെയാകും പെരുമാറുക.

ഈ രോഗം ഉള്ള വ്യക്തികൾക്ക് തങ്ങളുടെ വൈകാരികസ്ഥിതി നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ബൈപോളാർ ഡിസോഡറിന്റെയും ഡിപ്രെഷൻ അഥവാ വിഷാദരോഗത്തിന്റെയും ലക്ഷണങ്ങൾ ഏകദേശം സമാനമാണ്. എന്നാൽ വിഷാദം ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി ഇവരിൽ പല വികാരങ്ങൾ മാറി മാറി ഉണ്ടാകും. ഇവരിൽ അമിതമായി സന്തോഷവും ആകാംക്ഷയും ഉണ്ടാകുന്ന അവസ്ഥയെ മാനിക് എന്നാൽ വിളിക്കുന്നത്. സങ്കടവും നിരാശയും തോന്നുന്ന അവസ്ഥയെ ഡിപ്രെഷനെന്നും. ക്ലിനിക്കൽ ഡിപ്രെഷൻ അനുഭവിക്കുന്ന രോഗികളിൽ മാനിക്ക് അവസ്ഥ ഉണ്ടാകാറില്ല.

ALSO READ: Covid-19 Booster Dose: കോവിഡ് ബൂസ്റ്റർ ഡോസിന് പ്രാഥമിക ഡോസുകളേക്കാൾ ശക്തമായ പാർശ്വഫലങ്ങള്‍

ബൈപോളാർ ഡിസോഡറിന്റെ ലക്ഷണങ്ങൾ 

ബൈപോളാർ ഡിസോഡർ ഉള്ളവർക്ക് രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത് മാനിക്ക് എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും, ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും. ഈ മാനസിക അവസ്ഥകൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ഈ അവസ്ഥകൾ തമ്മിൽ ദിവസങ്ങളുടെയോ, മാസങ്ങളുടെയോ, വർഷങ്ങളുടെയോ വ്യത്യാസം  ഉണ്ടാകും.

മാനിക് അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

1) അമിതമായ സന്തോഷം, പ്രതീക്ഷ, ആവേശം

2) സന്തോഷത്തിലായിരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യവും, ശത്രുത മനോഭാവവും ഉണ്ടാകും

3) മാനസിക അസ്വസ്ഥത

4) വേഗത്തിലുള്ള സംസാരവും ഏകാഗ്രത കുറവും

5) ഉറക്കം കുറയുകയും, ശരീരത്തിന് ഉറക്കത്തിന്റെ ആവശ്യം കുറയുകയും ചെയ്യുന്നു

6) സാധാരണയിലും ഉയർന്ന സെക്സ് ഡ്രൈവ്

7) നടത്താൻ സാധിക്കാത്ത വലിയ പ്ലാനുകൾ ഉണ്ടാക്കും

8) മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം

9) വിശപ്പ് കുറവ്

10) ആത്മവിശ്വാസം കൂടും

11) ഏകാഗ്രത നഷ്ടപ്പെടും

ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

1൦ അമിത ദുഃഖം

2) ഊർജ്ജമില്ലായ്‌മ

3) നിരാശ

4) ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്നു കാര്യങ്ങളോടുള്ള ഇഷ്ടമില്ലായ്മ

5) ഏകാഗ്രത കുറവ്

6) മറവി

7)  സെക്‌സ് ഡ്രൈവ് കുറയും

8) അനിയന്ത്രിതമായ കരയാൻ തോന്നുക

9) തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതിരിക്കുക

10) ക്ഷീണം
11)  ഉറക്കമില്ലായ്മ

12) മരണത്തെ കുറിച്ചോ ആത്മഹത്യയെ കുറിച്ചോ ഉള്ള ചിന്തകൾ

13) ആത്മഹത്യാശ്രമം 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News