Weight Loss: ഭാരം കുറയ്ക്കാൻ ഈ രണ്ട് പാനീയങ്ങൾ രാവിലെ കുടിച്ചോളൂ,, ഫലം ഉറപ്പ്!

Weight Loss Tips കഠിനാധ്വാനം ചെയ്തിട്ടൊന്നും കാര്യമില്ല പകരം നിങ്ങളുടെ ഭക്ഷണ രീതി ഒന്ന് നിരീക്ഷിച്ചാൽ മാത്രം മതി നിങ്ങളുടെ തടി വെണ്ണപോലെ ഉരുകാൻ  

Written by - Ajitha Kumari | Last Updated : Apr 21, 2023, 11:39 PM IST
  • എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയുന്നില്ലെ?
  • ചില ശീലങ്ങൾ ഒഴിവാക്കുകയും പുതിയ ചില ശീലങ്ങൾ ശീലിക്കുകയും ചെയ്യൂ
  • തടി വെണ്ണപോലെ ഉരുകും
Weight Loss: ഭാരം കുറയ്ക്കാൻ ഈ രണ്ട് പാനീയങ്ങൾ രാവിലെ കുടിച്ചോളൂ,, ഫലം ഉറപ്പ്!

Weight Loss Tips: നിങ്ങൾ എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയുന്നില്ലെ? ഇങ്ങനെ പരാതി പറയുന്ന നിരവധി ആൾക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ.. ചില ശീലങ്ങൾ ഒഴിവാക്കുകയും എന്നാൽ പുതിയ ചില ശീലങ്ങൾ ശീലിക്കുകയും ചെയ്താൽ നമുക്ക് വളരെ എളുപ്പത്തിൽ അമിത ഭാരം കുറയ്ക്കാൻ കഴിയും.  വേനൽക്കാലത്തെ ചില പാനീയങ്ങൽ നമ്മുടെ മെറ്റബോളിസത്തെ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ്.  ഇഞ്ചി, ജീരകം, കറുവപ്പട്ട, നാരങ്ങ എന്നീ പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ നിങ്ങളെ സഹായിക്കും.   

Also Read: Liver health: കരളിൻറെ ആരോഗ്യത്തിന് കഴിക്കാം ഈ 5 ഭക്ഷണങ്ങൾ

അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഐറ്റമാണ് ഈ നാരങ്ങ.  മെറ്റബോളിസം വർധിപ്പിക്കാനും രംഗം സഹായിക്കും.  അതുകൊണ്ടുതന്നെ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്.  അതുപോലെ ശരീരത്തിലെ നീര് കുറയ്ക്കാൻ ഇഞ്ചി വളരെ നല്ലതാണ്.  ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും ദഹനത്തെ ഉത്തേജിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.  അതുകൊണ്ട് ചെറുചൂടുള്ള വെള്ളത്തിൽ ഇഞ്ചി നീരും നാരങ്ങനീരും ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും നിങ്ങളെ സഹായിക്കും.

കറുവപ്പട്ട

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് കറുവപ്പട്ട. കറുവപ്പട്ടയ്ക്കും നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ കഴിയും. കറുവപ്പട്ട ഒരു പരമ്പരാഗത ഔഷധമാണ്.  ഇതിനെ ഭക്ഷണത്തിലും ആയുർവേദ മരുന്നുകളിലും ഉപയോഗിക്കും. കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. അതുപോലെ ജീരകത്തിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കറുവപ്പട്ടയും ജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News