Weight Loss In Summer: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാം എളുപ്പത്തിൽ

Weight Loss Hacks: വേനൽക്കാലത്ത് വിയർപ്പിന്റെ അളവ് വർധിക്കുന്നതും ഉപാപചയ നിരക്ക് വർധിക്കുന്നതും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം എളുപ്പമാക്കും.

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 05:26 PM IST
  • അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിച്ചേക്കാവുന്ന സമയം ആയതിനാൽ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്
  • എന്നാൽ അൽപ്പം പരിശ്രമിച്ചാൽ, ഭാരം കുറച്ചുകൊണ്ടുതന്നെ വേനൽക്കാലം ആസ്വദിക്കാം
Weight Loss In Summer: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാം എളുപ്പത്തിൽ

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ വേനൽക്കാലം ഏറ്റവും മികച്ച സമയമാണ്. വേനൽക്കാലത്ത് വിയർപ്പിന്റെ അളവ് വർധിക്കുന്നതും ഉപാപചയ നിരക്ക് വർധിക്കുന്നതും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം എളുപ്പമാക്കുന്നു. എന്നിരുന്നാലും, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിച്ചേക്കാവുന്ന സമയം ആയതിനാൽ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ അൽപ്പം പരിശ്രമിച്ചാൽ, ഭാരം കുറച്ചുകൊണ്ടുതന്നെ വേനൽക്കാലം ആസ്വദിക്കാം. വേനൽക്കാലത്ത് ശരീരഭാരം എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: ചൂടുള്ള കാലാവസ്ഥയിൽ, ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും, നമ്മുടെ ശരീരത്തിന് വിശപ്പ് അനുഭവപ്പെടുന്നതായി തെറ്റിദ്ധരിച്ചേക്കാം, ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. കൂടാതെ, വെള്ളം കുടിക്കുന്നത് നമ്മുടെ മെറ്റബോളിസത്തെ മികച്ചതാക്കാൻ സഹായിക്കും. ഇത് കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ആരോഗ്യകരമായ പാനീയങ്ങളായ മോര്, നാരങ്ങ വെള്ളം എന്നിവയും കുടിക്കാം. എന്നാൽ, ശീതളപാനീയങ്ങളും സോഡകളും അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ALSO READ: Hair Growth Tips: ഹെയർ സ്പ്രേ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ

പഴങ്ങളും പച്ചക്കറികളും കഴിക്കുക: ആരോഗ്യകരമായ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് പഴങ്ങളും പച്ചക്കറികളും. വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിൽ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. അവയിൽ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ശരീരത്തെ ആരോ​ഗ്യകരമായി നിലനിർത്തുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ, പഴങ്ങളും പച്ചക്കറികളും നാരുകളാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.

വ്യായാമം ചെയ്യുക: വേനൽക്കാലത്ത് സജീവമായിരിക്കാൻ ശ്രമിക്കാം. അവധിക്കാലമായതിനാൽ ഈ സമയം നീന്തൽ, സൈക്ലിംഗ് എന്നിവ പോലെയുള്ള രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്. കലോറി എരിച്ചുകളയാനും ശരീരത്തിന്റെ ആകൃതി മികച്ചതായി നിലനിർത്താനും ഇത് സഹായിക്കും. ഇത് നിങ്ങളുടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.

ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക: ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ചിപ്‌സ്, മിഠായി പോലുള്ള ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കണം. മാത്രമല്ല, ശരീരത്തിൽ ചൂട് വർധിപ്പിക്കുന്നതും വേനൽക്കാലത്ത് ആരോ​ഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ നട്‌സ് അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. നാരുകളാൽ സമ്പന്നമായ ഓട്സ്, ക്വിനോവ തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കാം. ഇവ നിങ്ങളുടെ ശരീരത്തിന് തണുപ്പ് നൽകും. ശരീരത്തിൽ തണുപ്പ് നിലനിർത്താൻ നിങ്ങളുടെ ഭക്ഷണത്തിൽ വിവിധതരം സാലഡുകളും ചേർക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News