Eating disorder: ജീവിതശൈലി നിങ്ങളുടെ ഭക്ഷണക്രമത്തെ താളം തെറ്റിച്ചോ; യോ​ഗ ചെയ്യുന്നതിലൂടെ എത്രത്തോളം മാറ്റമുണ്ടാകുമെന്ന് നോക്കൂ...

കൃത്യമായ ഇടവേളകളോ കൃത്യമായ സമയക്രമീകരണമോ ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് ശീലമാകും.

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 10:29 AM IST
  • ദശലക്ഷക്കണക്കിന് ആളുകൾ പലതരം ഭക്ഷണ ക്രമക്കേടുകൾ അനുഭവിക്കുന്നുണ്ട്
  • ഇത് അനാരോഗ്യകരമായ ഭക്ഷണ ശീലമാണ്
  • അതിൽ നിയന്ത്രിത ഭക്ഷണക്രമം, ഒബ്സസീവ് ഭക്ഷണം, അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്നു
Eating disorder: ജീവിതശൈലി നിങ്ങളുടെ ഭക്ഷണക്രമത്തെ താളം തെറ്റിച്ചോ; യോ​ഗ ചെയ്യുന്നതിലൂടെ എത്രത്തോളം മാറ്റമുണ്ടാകുമെന്ന് നോക്കൂ...

കോവിഡ് മഹാമാരി ജനങ്ങളുടെ ജീവിതശൈലിയെ വളരെയധികം മാറ്റിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ സമയവും വീടിനുള്ളിലാണ് മിക്കവരും ചിലവഴിക്കുന്നത്. ഇത് നിങ്ങളെ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിച്ചേക്കാം. തുടർന്ന് ഈ ശീലം ഭക്ഷണക്രമക്കേടുകളിലേക്കും നയിക്കുന്നു. കൃത്യമായ ഇടവേളകളോ കൃത്യമായ സമയക്രമീകരണമോ ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് ശീലമാകും.

ഭക്ഷണത്തോടുള്ള ക്രമരഹിതമായ സമീപനമാണ് ഭക്ഷണ ക്രമക്കേട്. ഭക്ഷണം കഴിക്കുന്നത് കുറയുന്നതും വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതും ഭക്ഷണ ക്രമക്കേടിൽ ഉൾപ്പെടുന്നു. നോയിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര വിഭാ​ഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിവാനി തോമർ, ഭക്ഷണ ക്രമക്കേടുകൾക്കുള്ള രണ്ട് പ്രധാന ഘടകങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സാംസ്കാരിക സ്വാധീനം, ജൈവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ എന്നിവയാണവ.

പ്രധാനമായി രണ്ട് തരത്തിലുള്ള ഭക്ഷണ ക്രമക്കേടുകൾ ഉണ്ട്: അനോറെക്സിയ നെർവോസയും ബുലിമിയ നെർവോസയും. അമിത ഭാരത്തെക്കുറിച്ചുള്ള അനാവശ്യ ഭയത്തിൽ നിന്നാണ് ഭക്ഷണ ക്രമക്കേട് കൂടുതലും ഉണ്ടാകുന്നത്. കൂടുതൽ നേരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. എന്നാൽ വിശക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യും.

പൊണ്ണത്തടി ഒരു ഭക്ഷണ ക്രമക്കേടല്ല, എന്നാൽ സാധാരണക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ഭാരമുള്ള ആളുകൾക്ക് ഭക്ഷണ ക്രമക്കേടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. തോമർ അഭിപ്രായപ്പെടുന്നു. ഭക്ഷണ ക്രമക്കേടുള്ള ആളുകൾക്ക് യോഗ വളരെ പ്രയോജനകരമാണ്. ചിട്ടയായ യോഗാഭ്യാസം വൈകാരികവും ശാരീരികവുമായ ശക്തി വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എച്ച്.പി ഭാരതി പറയുന്നു.

ദശലക്ഷക്കണക്കിന് ആളുകൾ പലതരം ഭക്ഷണ ക്രമക്കേടുകൾ അനുഭവിക്കുന്നുണ്ട്. ഇത് അനാരോഗ്യകരമായ ഭക്ഷണ ശീലമാണ്. അതിൽ നിയന്ത്രിത ഭക്ഷണക്രമം, ഒബ്സസീവ് ഭക്ഷണം, അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്നു. നാഷണൽ ഈറ്റിംഗ് ഡിസോർഡർ അസോസിയേഷൻ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിരവധി പേർ ഭക്ഷണ ക്രമക്കേട് മൂലമുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.

ഡിവൈൻ സോൾ യോഗയുടെ സ്ഥാപകനായ ഡോ.ദീപക് മിത്തൽ, ഭക്ഷണ ക്രമക്കേടുകളുള്ള ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ചില യോഗാസനങ്ങൾ നിർദ്ദേശിച്ചു. വീൽ പോസ്, മൗണ്ടൻ പോസ്, വില്ലു പോസ്, സൂര്യനമസ്‌കർ, പാരായണം, യോഗ നിദ്ര എന്നിവയാണ് അവ. ഈ യോ​ഗാസനങ്ങൾ കുടലിലും ദഹനവ്യവസ്ഥയിലും നല്ല സ്വാധീനം ചെലുത്തുന്നു.

ഇത് സമതുലിതമായ ഭക്ഷണക്രമത്തിലേക്കും നല്ല ജീവിതശൈലിയിലേക്കും നയിക്കുന്നു. ശരീരത്തെ മാത്രമല്ല, മനസ്സിനെയും സുഖപ്പെടുത്താൻ യോ​ഗയ്ക്ക് കഴിയുമെന്ന് ഡോ. മിത്തൽ പറഞ്ഞു. ഒരു യോ​ഗ പരിശീലകന്റെ മേൽനോട്ടത്തിൽ മാത്രമേ മേൽ നിർദേശിച്ച യോ​ഗാസനങ്ങൾ പരിശീലിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News