ലഖ്‌നൗ: ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. അപകടമുണ്ടായത് ഉത്തർപ്രദേശിലെ അലിഗഢിൽ യമുന എക്‌സ്പ്രസ് വേയിലാണ്.
Also Read: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!
അപകടത്തിൽ പെട്ടത് ഡൽഹിയിൽ നിന്നും അസംഗഢിലേക്ക് പോകുകയായിരുന്ന ബസാണ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകരുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിന്റെ ജനൽ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് ഫൈസാബാദിലെ കൃഷ്ണ ട്രാവൽസ് എന്ന കമ്പനിയുടേതാണ്.
Also Read: സൂര്യന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
ബസിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തും നാട്ടുകാരും പോലീസും ചേർന്നാണ്. മരിച്ച രണ്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.