നിങ്ങളുടെ പ്രഭാത ദിനചര്യയിൽ കുമ്പളങ്ങ ജ്യൂസ് ചേർക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഉയർന്ന ജലാംശമുള്ള പച്ചക്കറിയാണിത്. നിരവധി പോഷകഗുണങ്ങൾ ഉള്ള കുമ്പളങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കുമ്പളങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വെള്ളരിക്കാ നീര് പോലെ തന്നെ രുചിയുള്ളതാണ് കുമ്പളങ്ങ നീരും. ഇത് അസംസ്കൃതമായി കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. രാവിലെ, ഒഴിഞ്ഞ വയറ്റിൽ നിങ്ങൾ ആദ്യം ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് കുടിക്കണം. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യാനും സഹായിക്കുന്നതിനാൽ ഇത് ശരീരത്തിൽ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള മികച്ച ജ്യൂസാണ്.
ശരീരഭാരം കുറയ്ക്കൽ: കുമ്പളങ്ങ ജ്യൂസിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറി കുറവാണ്. ഇതിൽ ഉയർന്ന അളവിൽ ജലാംശവും അടങ്ങിയിരിക്കുന്നതിനാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപയോഗം കുറയ്ക്കാൻ സഹായിക്കും.
പോഷക സമ്പുഷ്ടമായ പാനീയം: കുമ്പളങ്ങ നീര് പോഷക സമൃദ്ധമാണ്. കുമ്പളങ്ങയിൽ നിയാസിൻ, തയാമിൻ, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ALSO READ: മാറ്റാനാകാത്ത അന്ധതയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം; ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ അവഗണിക്കരുത്
ചർമ്മത്തിന്റെ ആരോഗ്യം: കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്നു. ഫ്രൂട്ട് എക്സ്ട്രാക്റ്റ് ഫെയ്സ് ക്രീം ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു, ഇത് ചർമത്തിന്റെ വാർദ്ധക്യവുമായി ബന്ധപ്പെട്ട തകർച്ച കുറയ്ക്കാൻ സഹായിക്കും.
ഊർജം വർധിപ്പിക്കുന്നു: കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി3 ഊർജത്തിന്റെ അളവ് വർധിപ്പിക്കുന്നു. വിളർച്ചയും ശാരീരിക ക്ഷീണവും ഉള്ളവർക്ക് കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് പ്രയോജനകരമാണ്.
പ്രമേഹനിയന്ത്രണം: കുമ്പളങ്ങ ജ്യൂസിൽ കൊഴുപ്പ് അടങ്ങിയിട്ടില്ല, കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. പോഷകഗുണമുള്ളതിനാൽ, പ്രമേഹരോഗികൾക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് കുമ്പളങ്ങ. കുമ്പളങ്ങയുടെ ഉണക്കിയ തൊലി പൊടിച്ച് തേനുമായി സംയോജിപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.