Weight Loss: ഏലക്ക കഴിച്ച് ശരീരഭാരം കുറയ്ക്കാം... എങ്ങനെ?

Weight Loss With Cardamom: ഏലം ഒരു തെർമോജെനിക് സുഗന്ധവ്യഞ്ജനമാണ്. ഇത് ശരീരത്തിലെ ഉപാപചയ നിരക്ക് വർധിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 04:42 PM IST
  • ദഹനരസങ്ങളുടെയും എൻസൈമുകളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്താൻ ഏലക്ക സഹായിക്കും
  • ഇത് നിങ്ങളുടെ ശരീരത്തെ കൂടുതൽ കാര്യക്ഷമമായി ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു
Weight Loss: ഏലക്ക കഴിച്ച് ശരീരഭാരം കുറയ്ക്കാം... എങ്ങനെ?

ഏലക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് വിഭവങ്ങൾക്ക് രുചി കൂട്ടുന്ന ഒരു മാന്ത്രിക സു​ഗന്ധവ്യഞ്ജനമാണ്. ചായയിലോ വിവിധ വിഭവങ്ങളിലോ ഏലക്ക ചേർക്കുന്നത് രുചി വർധിപ്പിക്കും. അവശ്യ പോഷകങ്ങളുടെ ഒരു സമ്പന്ന സ്രോതസാണ് ഏലക്ക. ഏലം പതിവായി എന്നാൽ മിതമായി ഉപയോ​ഗിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എങ്ങനെയാണ് ഏലക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കാം.

മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു: ഏലം ഒരു തെർമോജെനിക് സുഗന്ധവ്യഞ്ജനമാണ്. ഇത് ശരീരത്തിന്റെ ഉപാപചയ നിരക്ക് വർധിപ്പിക്കും. വിശ്രമവേളയിലും വ്യായാമ വേളയിലും കൂടുതൽ കലോറി കത്തിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

വെള്ളം നിലനിർത്തുന്നത് കുറയ്ക്കുന്നു: ഏലം ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്, അതായത് നിങ്ങളുടെ ശരീരത്തിലെ അധിക ജലം പുറന്തള്ളാൻ ഇത് സഹായിക്കുന്നു. ഇത് വയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു: ദഹനരസങ്ങളുടെയും എൻസൈമുകളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്ക സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തെ കൂടുതൽ കാര്യക്ഷമമായി ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു.

ALSO READ: ചർമ്മം വരണ്ടതാകുന്നു, പല്ല് പൊടിയുന്നു... നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത ആറ് ലക്ഷണങ്ങൾ

കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു: ഏലക്കയ്ക്ക് വിശപ്പ് കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടാനും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: ഏലക്കയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദോഷകരമായ വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാനും സഹായിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഏലക്ക നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള ചില വഴികൾ

രാവിലെ ചായയിലോ കാപ്പിയിലോ ഒരു നുള്ള് ഏലയ്ക്കാപ്പൊടി ചേർക്കുക.
തൈര്, ഓട്‌സ് അല്ലെങ്കിൽ പഴം എന്നിവയിൽ ഏലയ്ക്കാപ്പൊടി വിതറുക.
അരി, ക്വിനോവ അല്ലെങ്കിൽ മറ്റ് ധാന്യങ്ങൾ പാകം ചെയ്യുന്ന വെള്ളത്തിൽ ഏലക്ക ചേർക്കുക.
ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം ഒരു ഏലക്കായ ചവയ്ക്കുക.
ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് ഏലക്ക ചേർത്ത് 30 മിനിറ്റ് കുതിർക്കുക. പിന്നീട് ഇത് തിളപ്പിക്കുക. ഈ വെള്ളം ദിവസത്തിൽ പലതവണയായി കുടിക്കുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ ഏലക്കയ്ക്ക് ഉണ്ട്. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ ചെറുക്കാനും ഇത് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News