Weight Loss Food: ഞൊടിയിടയില്‍ ശരീരഭാരം കുറയ്ക്കാം, ഉയര്‍ന്ന ഫൈബർ അടങ്ങിയ ഇവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തൂ

നിങ്ങള്‍ക്ക് വ്യായാമത്തിനായി നീക്കി വയ്ക്കാന്‍ അധിക സമയം ഇല്ല എങ്കില്‍ വിഷമിക്കേണ്ട, ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 10:33 AM IST
  • ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ആരോഗ്യം നിലനിർത്താൻ, ഒരാൾ ശരിയായ അളവിൽ പ്രോട്ടീനും ധാരാളം ഫൈബര്‍ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്.
Weight Loss Food: ഞൊടിയിടയില്‍ ശരീരഭാരം കുറയ്ക്കാം, ഉയര്‍ന്ന ഫൈബർ അടങ്ങിയ ഇവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തൂ

Weight Loss Food: അമിതവണ്ണം എന്നത് ഇന്ന് അധികമാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. നമുക്കറിയാം,  ഒട്ടുമിക്ക രോഗങ്ങളുടെയും പ്രധാന കാരണം പൊണ്ണത്തടിയാണ്.  ഒരു തവണ ശരീരഭാരം അമിതമായി വര്‍ധിച്ചു കഴിഞ്ഞാല്‍ പിന്നെ കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.

ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ആരോഗ്യം നിലനിർത്താൻ, ഒരാൾ ശരിയായ അളവിൽ പ്രോട്ടീനും ധാരാളം ഫൈബര്‍ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന് ശരിയായ അളവില്‍ ഫൈബര്‍ ലഭിക്കാത്തത്, അതായത് ഇതിന്‍റെ അഭാവം മൂലം  ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നു. 

Also Read:  Optical Illusion: ഈ ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന 7 ഹൃദയങ്ങള്‍ കണ്ടെത്താമോ?

ഉയർന്ന ഫൈബർ ഭക്ഷണങ്ങൾക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. അവ വളരെ സാവധാനമാണ്‌ ദഹിക്കുക. ഇതുമൂലം, ഭക്ഷണം കഴിച്ച് ഏറെ സമയത്തേയ്ക്ക് ആമാശയം നിറഞ്ഞിരിയ്ക്കുന്ന ഒരു പ്രതീതി ഉണ്ടാകും.  അതായത്, പെട്ടെന്ന്, വിശപ്പ്‌ അനുഭവപ്പെടില്ല. ഇത് കൂടുതല്‍ തവണ ഭക്ഷണം കഴിയ്ക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ സഹായിയ്ക്കുന്നു. 

Also Read:  Cinnamon Benefits: ദഹനം മെച്ചപ്പെടുത്തും, കൊളസ്ട്രോൾ കുറയ്ക്കും, അടുക്കളയില്‍ ഉണ്ട് ഒരു മാന്ത്രികന്‍..!!

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങള്‍ക്ക് വ്യായാമത്തിനായി നീക്കി വയ്ക്കാന്‍ അധിക സമയം ഇല്ല എങ്കില്‍ വിഷമിക്കേണ്ട, ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. 

Also Read:  Asafoetida Benefits: കൊതിപ്പിക്കുന്ന മണം മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മുന്‍പനാണ് കായം

അതായത്, ശരീരഭാരം കുറയ്ക്കാനായി കുറഞ്ഞ കലോറി  അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ബ്ലാക്ക്ബെറി, റാസ്ബെറി, സ്ട്രോബെറി മുതലായവ കഴിക്കാം. നാരുകൾ, വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറികൾ.

 ചിയ വിത്തുകളിൽ നാരുകൾ കൂടുതലും കാർബോഹൈഡ്രേറ്റ് വുമാണ് അടങ്ങിയിരിയ്ക്കുന്നത്.  അതുകൂടാതെ, ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
 
ധാരാളം നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ കഴിയ്ക്കുക.  മിക്ക പച്ചക്കറികളേക്കാളും കൂടുതൽ നാരുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാർബോഹൈഡ്രേറ്റുകളും കലോറിയും ഇതിൽ കുറവാണ്, അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ  ബ്രൊക്കോളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

ചപ്പാത്തി നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ചപ്പാത്തിയ്ക്കായി ഗോതമ്പ് പൊടി തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍  ശ്രദ്ധിക്കണം.  അതായത്, ഗ്ലൂട്ടന്‍ അടങ്ങിയ ഗോതമ്പ് പൊടി ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ,  ധാരാളം തവിട് അടങ്ങിയ ഗോതമ്പ് പൊടി ചപ്പാത്തിയ്ക്കായി തിരഞ്ഞെടുക്കുക.  കാരണം,  ഇത് നാരുകളാൽ സമ്പുഷ്ടവും ഒപ്പം കാർബോഹൈഡ്രേറ്റ് കുറവുമാണ്.  അതുകൊണ്ട് ധാരാളം തവിട് അടങ്ങിയ ചപ്പാത്തി കഴിയ്ക്കുന്നത് വളരെ പെട്ടെന്ന് വയർ നിറയ്ക്കുന്നു, മാത്രമല്ല, എളുപ്പത്തില്‍ വിശക്കുന്നത് തടയുകയും ചെയ്യുന്നു. ഇതുമൂലം അമിതമായി ഭക്ഷണം കഴിയ്ക്കുന്നതു മൂലം ശരീരഭാരം വര്‍ധിക്കുന്നത്  തടയാന്‍ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News