രാത്രി എത്ര ഉറങ്ങിയാലും ചിലർ പകൽ സമയങ്ങളിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. അങ്ങനെ ഉറക്കം തൂങ്ങുന്നവരെ പലപ്പോഴും മടിയന്മാരോ അലസന്മാരുമൊക്കെയായി നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. സാധാരണ 6 - 8 മണിക്കൂർ ഒരു വ്യക്തി ഉറങ്ങണം എന്നാണ് പറയാറുള്ളത്. എന്നാൽ 'ഹൈപ്പർസോമ്നിയ' (Hypersomnia) എന്ന രോഗമുള്ളവർ ഇത് മതിയാകാതെ പോകുന്നു. അതായത് ആവശ്യത്തിലധികം രാത്രി ഉറക്കം കിട്ടിയിട്ടും പകൽസമയത്ത് ഉണർന്നിരിക്കാൻ ഒരാൾക്ക് കഴിയാതെ വരുന്ന ഒരു അവസ്ഥയെ ആണ് 'ഹൈപ്പർസോമ്നിയ' എന്ന് പറയുന്നത്.
ജനസംഖ്യയുടെ 4% മുതൽ 6% വരെയുള്ളവരിൽ ഹൈപ്പർസോമ്നിയ ബാധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് പലപ്പോഴും ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കാറുണ്ട്. തൊഴിൽ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ഗാർഹിക ജീവിതത്തെയും പോലും ഈ ഒരു രോഗാവസ്ഥ ബാധിക്കാൻ സാധ്യതയുണ്ട്. ഇത്തരക്കാർക്ക് എപ്പോഴും ക്ഷീണമായിരിക്കും. ഇവർക്ക് ഒരു ഉന്മേഷം ഉണ്ടാകില്ല. കൗമാരത്തിലും യൗവനത്തിലുമാണ് സാധാരണയായി രോഗനിർണയം നടത്തുക. ഹൈപ്പർസോമ്നിയ പുരുഷന്മാരേക്കാൾ സ്ത്രീകളെ ബാധിക്കുന്നു. ഒരു സൈക്കോളജിസ്റ്റുമായോ കൗൺസിലറുമായോ സംസാരിക്കുന്നതും സഹായകമായേക്കും.
Also Read: Stomach Cancer: വയറിലെ കാൻസറിന്റെ ലക്ഷണങ്ങൾ; ഈ പത്ത് ലക്ഷണങ്ങൾ അവഗണിക്കരുത്
ഹൈപ്പർസോമ്നിയയുടെ ലക്ഷണങ്ങൾ
പകൽ സമയത്ത് ഒരുപാട് തവണ ഉറങ്ങുകയും ഉൻമേഷമില്ലായ്മ അനുഭവപ്പെടുകയും ചെയ്യും
രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്
പകൽ ഉറക്കത്തിന് ശേഷവും ഉന്മേഷം ലഭിക്കുന്നില്ലെങ്കില്‍ അത് ഹൈപ്പര്‍സോംനിയയുടെ ലക്ഷണമായിരിക്കാം.
ഉത്കണ്ഠ
വിശ്രമമില്ലായ്മ
മന്ദഗതിയിലുള്ള സംസാരം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ഓര്‍മ്മ പ്രശ്‌നങ്ങള്‍
തലവേദന
വിശപ്പില്ലായ്മ
ഹൈപ്പർസോംനിയയെ നേരിടാനുള്ള വഴികൾ
രാത്രിയിൽ ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക.
ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ഉടനെ കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ (കാപ്പി, കോള, ചായ, ചോക്കലേറ്റ്) ഒഴിവാക്കുക.
ഉറങ്ങുന്നതിന് മുൻപുള്ള മദ്യപാനം ഒഴിവാക്കുക.
ഉറങ്ങുന്നതിന് മുൻപുള്ള പുകയില നിക്കോട്ടിൻ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
ഹൈപ്പര്‍സോമ്നിയയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങൾ
1. സമ്മര്‍ദ്ദം
2. അമിതമായ മദ്യപാനം
3. സമയത്തിലും കൂടുതല്‍ നീണ്ടുനിന്ന ഒരു വൈറല്‍ അണുബാധ
4. ചെറുപ്പത്തിൽ തലയ്ക്കേറ്റ ഒരു ആഘാതം
5. പാരമ്പര്യം
6. വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, അല്‍ഷിമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍സ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...