Fenugreek Leaves Benefits: പ്രശ്നം വയറ്റിലാണോ? ഇനി ഉലുവ ഇല കഴിക്കാം, ഗുണങ്ങൾ ഞെട്ടിക്കും

Fenugreek Leaf Benefit: രാവിലെ നിങ്ങളുടെ വയറ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ഉലുവ ഇലയിട്ട അല്ലെങ്കിൽ ഉലുവയിട്ട വെള്ളം കുടിക്കാം.  ദഹനം മികച്ചതാക്കാൻ ഉലുവ നിങ്ങളെ സഹായിക്കും

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 09:38 AM IST
  • എന്തൊക്കെയാണ് ഉലുവ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ​ഗുണങ്ങൾ എന്ന് പരിശോധിക്കാം
  • വയറ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ഉലുവ ഇലയിട്ട വെള്ളം കുടിക്കാം
  • ശരീര ഭാരം വ‍‍‍ർധിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ ഉലുവ ദിവസവും കഴിക്കുന്നതാണ് നല്ലത്
Fenugreek Leaves Benefits: പ്രശ്നം വയറ്റിലാണോ? ഇനി ഉലുവ ഇല കഴിക്കാം, ഗുണങ്ങൾ ഞെട്ടിക്കും

ആരോ​ഗ്യത്തിന് എപ്പോഴും സഹായകരമായ ഒന്നാണ് ഉലുവ. അത്ഭുതകരമായ നിരവധി ​ഗുണങ്ങൾ ഉലുവക്കുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോ​ഗ്യവും മെച്ചപ്പെടും. കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  ഇന്ന് പരിശോധിക്കുന്നത് ഉലുവ ഇലയെ പറ്റിയാണ്. എന്തൊക്കെയാണ് ഉലുവ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ​ഗുണങ്ങൾ എന്ന് പരിശോധിക്കാം.

ദഹനം നന്നായി നിലനിർത്താൻ

രാവിലെ നിങ്ങളുടെ വയറ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ഉലുവ ഇലയിട്ട അല്ലെങ്കിൽ ഉലുവയിട്ട വെള്ളം കുടിക്കാം.  ദഹനം മികച്ചതാക്കാൻ ഉലുവ നിങ്ങളെ സഹായിക്കും. വയറുവേദന അടക്കമുള്ള പല തരത്തിലുമുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഉലുവ വളരെയധികം സഹായിക്കും. അസിഡിറ്റി ഇല്ലാതാക്കാൻ ഉലുവ തന്നെയാണ് ബെസ്റ്റ്.  ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് വഴി ദഹന പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.

ശരീര ഭാരം

ശരീര ഭാരം വ‍‍‍ർധിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ ഉലുവ ദിവസവും കഴിക്കുന്നതാണ് നല്ലത്. ഉലുവയുടെ ഇലകൾ നാരുകളാൽ സമ്പന്നമാണ് . ഇത് നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. തടി കൂടുന്നവർ തീർച്ചയായും ഇത് കഴിക്കണം.

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ

മറ്റൊരു ​ഗുണമാണ് ഉലുവയുടെ ച‍ർമ്മ ​ഗുണങ്ങൾ. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉലുവ വളരെ അധികം സഹായിക്കുന്നു. ച‍ർമ്മത്തിലും, മുഖത്തും പ്രത്യേക്ഷപ്പെടുന്ന വിവിധ തരത്തിലുള്ള പാടുകൾ മാറാൻ ഇത് കഴിക്കുന്നത് നല്ലതാണ്. ഉലുവ ഇലകളിൽ പല വിധത്തിലുള്ള ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.  ഇത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും. മുഖക്കുരു, പാടുകൾ എന്നിവയുടെ പ്രശ്നം ഇതു വഴി മാറിയേക്കാം.

ജലദോഷം പോലും മാറ്റും

കാലാവസ്ഥ മാറ്റം  പല‍ർക്കും ജലദോഷം അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉലുവ ഒരു പരിധി വരെ നമ്മളെ സഹായിക്കാറുണ്ട്. ഇതിന്റെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ഇത്തരത്തിലുള്ള രോ​ഗങ്ങളിൽ നിന്ന് സംരക്ഷണവും നൽകുന്നു. ഇത് കൊണ്ട് തന്നെ നിത്യജീവിതത്തിൽ വളരെ അധികം വലിയ പങ്ക് ആരോ​ഗ്യകാര്യങ്ങളിൽ  ഉലുവക്കുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News