Winter Skincare: ശൈത്യകാല ചർമ്മ സംരക്ഷണത്തിന് തേൻ ഉത്തമം; ഉപയോ​ഗിക്കേണ്ടതിങ്ങനെ

Honey For Winter Skincare: ജലാംശം വർധിപ്പിക്കുന്നതിനൊപ്പം തേൻ, ചർമ്മം മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ തേൻ ഒരു മികച്ച ഉത്പന്നമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 10:10 AM IST
  • ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിക്കാവുന്ന ഒരു മികച്ച ഉത്പന്നമാണ് തേൻ
  • ചർമ്മത്തിന് ജലാംശം നൽകുന്നത് മുതൽ ഗുരുതരമായ അണുബാധകൾ തടയുന്നത് വരെ വിവിധ ഗുണങ്ങൾ ഉള്ളതാണ് തേൻ
  • തേനിലെ സ്വാഭാവിക ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് തടയുന്നതിനും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു
Winter Skincare: ശൈത്യകാല ചർമ്മ സംരക്ഷണത്തിന് തേൻ ഉത്തമം; ഉപയോ​ഗിക്കേണ്ടതിങ്ങനെ

ശൈത്യകാല ചർമ്മസംരക്ഷണം: ശൈത്യകാലത്ത് നേരിടുന്ന പ്രധാന ചർമ്മപ്രശ്നമാണ് ചർമ്മം വരണ്ടുപോകുന്നത്. വരണ്ട ചർമ്മം പിന്നീട് ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളിലേക്കും നയിക്കും. ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിക്കാവുന്ന ഒരു മികച്ച ഉത്പന്നമാണ് തേൻ. ചർമ്മത്തിന് ജലാംശം നൽകുന്നത് മുതൽ ഗുരുതരമായ അണുബാധകൾ തടയുന്നത് വരെ വിവിധ ഗുണങ്ങൾ ഉള്ളതാണ് തേൻ. തേനിലെ സ്വാഭാവിക ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് തടയുന്നതിനും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. ജലാംശം വർധിപ്പിക്കുന്നതിനൊപ്പം തേൻ, ചർമ്മം മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ തേൻ ഒരു മികച്ച ഉത്പന്നമാണ്.

ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിനായി തേൻ ഉപയോഗിക്കേണ്ടതെങ്ങനെ?

പാലും തേനും: രണ്ടോ മൂന്നോ ടേബിൾസ്പൂൺ അസംസ്കൃത പാലും തുല്യ അളവിൽ അസംസ്കൃത തേനും എടുക്കുക. ഇത് മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 15-20 മിനിറ്റിന് ശേഷം വെള്ളം ഉപയോ​ഗിച്ച് കഴുക്കകളയാം. മികച്ച ഫലം ലഭിക്കുന്നതിനായി ഇത് ദിവസവും ചെയ്യാം.

തൈരും തേനും: അര ടേബിൾസ്പൂൺ അസംസ്കൃത തേൻ ഒരു ടേബിൾസ്പൂൺ തൈരിലേക്ക് ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 10-15 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഈ ഫേസ് പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്യുക. ഈ പാക്ക് വരണ്ട ചർമ്മുള്ളവർക്ക് മികച്ചതാണ്.

ALSO READ: Hairfall: മുടി കൊഴിച്ചിൽ സമ്മർദ്ദത്തിന്റെയും മോശം മാനസികാവസ്ഥയുടെയും പരിണിതഫലമാണോ?

തേനും നാരങ്ങയും: ഒരു ടേബിൾസ്പൂൺ അസംസ്കൃത തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.

തേൻ, കറ്റാർ വാഴ, കറുവാപ്പട്ട: ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ അസംസ്കൃത തേൻ, ഒരു ടേബിൾസ്പൂൺ കറ്റാർ വാഴ, കാൽ ടേബിൾസ്പൂൺ കറുവപ്പട്ട എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 5-10 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ഇത് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News