COVID മുക്തരായവരില്‍ Mucormycosis Fungus ബാധ, മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍

കോവിഡ്-19 സുഖപ്പെടുന്നതുകൊണ്ട് മാത്രം തീരുന്നില്ല, ദൂഷ്യഫലങ്ങള്‍ വേറെയുമുണ്ട്  എന്ന മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍...

Last Updated : Dec 14, 2020, 08:10 PM IST
  • കോവിഡ്-19 സുഖപ്പെടുന്നതുകൊണ്ട് മാത്രം തീരുന്നില്ല, ദൂഷ്യഫലങ്ങള്‍ വേറെയുമുണ്ട്
  • കോവിഡ്‌ (COVID-19) ബാധിതരായവരില്‍ ചിലര്‍ക്ക് അപൂര്‍വവും ഗുരുതരവുമായ മ്യൂകോര്‍മിക്കോസിസ്‌ (Mucormycosis) എന്ന ഫംഗസ് (Fungus) ബാധ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്
  • അന്‍പത് ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന ഗുരുതരമായ ഫംഗസ് ബാധയാണ് മ്യൂകോര്‍മിക്കോസിസ്.
COVID മുക്തരായവരില്‍  Mucormycosis Fungus ബാധ, മുന്നറിയിപ്പ് നല്‍കി  ഡോക്ടര്‍മാര്‍

New Delhi: കോവിഡ്-19 സുഖപ്പെടുന്നതുകൊണ്ട് മാത്രം തീരുന്നില്ല, ദൂഷ്യഫലങ്ങള്‍ വേറെയുമുണ്ട്  എന്ന മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍...

കോവിഡ്‌  (COVID-19) ബാധിതരായവരില്‍ ചിലര്‍ക്ക് അപൂര്‍വവും ഗുരുതരവുമായ മ്യൂകോര്‍മിക്കോസിസ്‌  (Mucormycosis) എന്ന ഫംഗസ് (Fungus) ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.  

അന്‍പത് ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന  ഗുരുതരമായ ഫംഗസ്  ബാധയാണ് മ്യൂകോര്‍മിക്കോസിസ്.  കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. 

മ്യൂകോര്‍മിക്കോസിസ്  ഫംഗസ്  ബാധ 5 കോവിഡ് രോഗികളിലും കോവിഡ് മുക്തരായ 19 പേരിലും കണ്ടെത്തിയതായി   അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ ഡോ. പാര്‍ഥ് റാണ പറഞ്ഞു. ഫംഗസ്  ബാധ കണ്ടെത്തിയ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങി. രണ്ടുപേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി.  നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണ്.

കോവിഡ് മുക്തരായ 19 ആളുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഫംഗസ് ബാധ കണ്ടെത്തിയതായി  ഡോ. അതുല്‍ പട്ടേല്‍ വ്യക്തമാക്കി. പ്രമേഹം നിയന്ത്രിക്കാത്തതും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതുമാണ് അപൂര്‍വ ഫംഗസ് ബാധയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.

Also read: COVID update: രോഗവ്യാപനത്തില്‍ കുറവ്, സംസ്ഥാനത്ത് 2,707 പേര്‍ക്കുകൂടി കൊറോണ

ഡല്‍ഹിയിലും മ്യൂകോര്‍മിക്കോസിസ്‌ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 12 കേസുകളാണ് ഡല്‍ഹിയിലെ ഗംഗാ റാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മ്യൂകോര്‍മിക്കോസിസ്  ഫംഗസ്  ബാധയ്ക്ക് പ്രമേഹം വലിയ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം രോഗ പ്രതിരോധ ശേഷിക്കുറവും ഫംഗസ്  ബാധയ്ക്ക് കാരണമാവുന്നു.

Trending News