സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സിംഗപ്പൂരില്‍ ഇന്ത്യക്കാരായ 13 നിര്‍മാണ തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയത്. ഇതില്‍ നിന്നാണ് 13 ഇന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കിയത്.

Last Updated : Sep 1, 2016, 02:57 PM IST
സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ ഇന്ത്യക്കാരായ 13 നിര്‍മാണ തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നാല്പതോളം പേരിലാണ് സിക വൈറസ് കണ്ടെത്തിയത്. ഇതില്‍ നിന്നാണ് 13 ഇന്ത്യക്കാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കിയത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സിക വൈറസ് ബാധയുണ്ടായാല്‍ ജനിക്കുന്ന കുട്ടിക്ക് ബുദ്ധിവൈകല്യത്തിന് സാധ്യതയുണ്ടെന്ന് യു.എസ് ആരോഗ്യ വിദഗ്ധന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് സിക. 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ.) സ്ഥിരീകരിച്ചിട്ടുണ്ട്. 

Trending News