കണ്‍പീലിയില്‍ കണ്ണഴക്!!

കണ്ണിന്റെ ഭംഗി നിശ്ചയിക്കുന്നതില്‍ കണ്‍പീലികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. കണ്ണ് സുന്ദരമാകാന്‍ കണ്‍പീലികളും വലിയൊരു പങ്കാണ് വഹിയ്ക്കുന്നത്. കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യത്തിനും കണ്‍പീലികള്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്.

Last Updated : Sep 10, 2019, 06:52 PM IST
കണ്‍പീലിയില്‍ കണ്ണഴക്!!

കണ്ണിന്റെ ഭംഗി നിശ്ചയിക്കുന്നതില്‍ കണ്‍പീലികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. കണ്ണ് സുന്ദരമാകാന്‍ കണ്‍പീലികളും വലിയൊരു പങ്കാണ് വഹിയ്ക്കുന്നത്. കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യത്തിനും കണ്‍പീലികള്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്.

കണ്‍പീലിയഴകിനായി ചില ടിപ്‌സ് 

കണ്‍പീലികള്‍ കരുത്തോടെ വളരാന്‍ ഇടയ്ക്കിടെ ട്രിം ചെയ്യാം. ഇതിനായുള്ള കത്രിക കടകളില്‍ ലഭ്യമാണ്.

കണ്‍പീലികള്‍ വൃത്തിയാക്കാന്‍ ഐലാഷ് കോമ്പ് വാങ്ങാം. കണ്‍പീലികള്‍ സുന്ദരമാക്കുന്നതിനും കൊഴിച്ചില്‍ തടയുന്നതിനും ഇത് സഹായിക്കും.

കണ്‍പീലിക്ക് കരുത്ത് നല്‍കാന്‍ ഒലിവ് ഓയില്‍ ബെസ്റ്റാ.  പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ക്ക്  കരുത്ത് നല്‍കും.

ആവണക്കെണ്ണ മസ്‌കാര ബ്രഷ് ഉപയോഗിച്ച് കണ്‍പീലിയില്‍ പുരട്ടുന്നത് പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും.

അല്‍പം ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയും. കറ്റാര്‍വാഴ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കുന്നു.

Trending News