ബിയര്‍; ഒരു പെഗ്ഗ് നല്ലതാ!

മദ്യം എന്ന തലക്കെട്ടിന് കീഴില്‍ വരുമെങ്കിലും ലഹരിയുടെ അംശം കുറഞ്ഞ ബിയര്‍ ശരീരത്തിന് പല തരത്തിലും ഉപകരിക്കുന്നതാണ്.

Last Updated : Jul 23, 2018, 05:12 PM IST
ബിയര്‍; ഒരു പെഗ്ഗ് നല്ലതാ!

മദ്യപാന ശീലത്തിന്‍റെ തുടക്കാരനായാണ് പലരും ബിയറിനെ കാണുന്നത്. ഒരു പരിധി വരെ അത് സത്യവുമാണ്. എന്നാല്‍, മദ്യം എന്ന തലക്കെട്ടിന് കീഴില്‍ വരുമെങ്കിലും ലഹരിയുടെ അംശം കുറഞ്ഞ ബിയര്‍ ശരീരത്തിന് പല തരത്തിലും ഉപകരിക്കുന്നതാണ് എന്നാ വസ്തുത പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ബിയര്‍ നിയന്ത്രിതമായി കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്.

ഓറഞ്ച് ജ്യൂസ്, പാല്‍ എന്നിവയെപോലെ പ്രകൃതിദത്തമായ ഒന്നാണ് ബിയര്‍. ബിയറില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിലും ഹോപ്സിലും പ്രകൃതിദത്തമായ പ്രിസര്‍വേറ്റീവ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ പ്രിസര്‍വേറ്റീവ്സ് ഉപയോഗിക്കേണ്ടി വരുന്നില്ല. 

ജങ്ക് ഫുഡ് കഴിക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിയര്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. ബിയര്‍ ഉപയോഗിക്കുന്നത് മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് ആവശ്യമായ തോതില്‍ നിലനിര്‍ത്താനും അന്നനാളത്തിന് കരുത്ത് പകരാനും സഹായിക്കുന്നു. 

കൊളസ്ട്രോളില്ലാത്ത വസ്തുവാണ് ബിയറെങ്കിലും സ്ഥിരമായും, നിയന്ത്രിതമായും കഴിക്കുന്നത് എച്ച്.ഡി.എല്‍, എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ബിയര്‍ ശാരീരിക വ്യവസ്ഥയെ ഉത്തേജിപ്പിച്ച് എച്ച്.ഡി.എല്‍ ലെവല്‍‌ ഉയര്‍ത്താന്‍ സഹായിക്കും. 

ദിവസേന ഓരോ ബിയര്‍ കുടിക്കുന്നത് വഴി എച്ച്.ഡി.എല്‍ തോത് നാല് ശതമാനം വരെ ഉയര്‍ത്താനാവുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. 

ഫില്‍റ്റര്‍ ചെയ്ത ബിയര്‍ വളരെ പോഷകപ്രഥമാണെന്ന കാര്യം വിവിധ മദ്യവിരുദ്ധ പ്രവര്‍ത്തകരാല്‍ വര്‍ഷങ്ങളായി മറയ്ക്കപ്പെട്ടിരുന്നവയാണ്. ബിയറില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, പ്രത്യേകിച്ച് ഫോളി ആസിഡ് ഹാര്‍ട്ട് അറ്റാക്ക് തടയുന്നതിന് വളരെ ഉത്തമമമാണ്. മാത്രമല്ല, ഡാര്‍ക്ക് ബിയറിന്‍റെ നിയന്ത്രിതമായ ഉപയോഗം ഹൃദയധമനികളിലെ തകരാറുകള്‍ 24.7 ശതമാനം കുറയ്ക്കും.

ബിയറിന്‍റെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ആരോഗ്യപരമായ ഗുണം എന്നത് ഫ്ലാവനോയ്ടുകളില്‍ ഒന്നായ ക്സാന്തോഹുമോള്‍ എന്ന ഘടകമാണ്. ജര്‍മ്മന്‍ കാര്‍ ക്സോന്തോഹുമോള്‍ കൂടിയ അളവില്‍ ചേര്‍ത്ത് തയാറാക്കുന്നതിനാല്‍ കാന്‍സറിന് കാരണമാകുന്ന എന്‍സൈമുകളെ ചെറുക്കാന്‍ ബിയറിന് സാധിക്കുന്നു. 

2003 ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് വയര്‍ ചാടുന്നതുമായി ബിയറിന് ബന്ധമൊന്നുമില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രണത്തിലാക്കാനും, അമിതമായി കൊഴുപ്പ് ശരീരത്തിലടിയുന്നത് തടയുന്നതിനും ബിയര്‍ സഹായിക്കുന്നു.

Trending News