തടി കുറയ്ക്കണോ? ചോളം കഴിച്ചോളൂ...

ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിയ്ക്കുന്നത് തടി കുറയാൻ ഉത്തമമാണ്. 

Updated: Nov 2, 2018, 04:54 PM IST
തടി കുറയ്ക്കണോ? ചോളം കഴിച്ചോളൂ...

ധികം മൂപ്പെത്താത്ത ചോളം കനലില്‍ ചുട്ടതും പാലും പഞ്ചസാരയും ചേര്‍ത്ത് പുഴുങ്ങിയതും  നമുക്കെല്ലാം വളരെയധികം ഇഷ്ടമുള്ളവയാണ്.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായ ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ, ഫൈബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. 

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. 

പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.  

ഇതിന്‍റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. 

ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. 

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചോളം ക്യാൻസർ വരാതിരിക്കാൻ സഹായിക്കുന്നു. 

ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിയ്ക്കുന്നത് തടി കുറയാൻ ഉത്തമമാണ്. 

ചോളത്തിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. 

 

 

Tags: