ഹൊ എന്തൊരു ചൂട്? അല്‍പ്പം നാരങ്ങാ വെള്ളമാകാം....

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.

Last Updated : Apr 23, 2019, 06:25 PM IST
ഹൊ എന്തൊരു ചൂട്? അല്‍പ്പം നാരങ്ങാ വെള്ളമാകാം....

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.

പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ് വിറ്റമിൻസ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. 

നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും. 

ചില ഗുണങ്ങള്‍ ഇവിടെ അറിയാം

*നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും ഇതു സഹായിക്കും. 

*ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.

*സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോൾ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇൻഫ്ലമെഷൻ വരുന്നത് തടയുന്നു.

*നാരങ്ങവെള്ളം  പൊട്ടാസ്സിയത്തിന്‍റെ പ്രധാന സ്രോത​സ്സാണ്. ​പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്‍റെയും നാഡികളുടെയും പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.

*ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡന്‍റ്സ് ചർമത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഈ ആൻറി ഓക്സിഡൻറ്സ് സഹായിക്കും. 

*നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാൻ സഹായിക്കുന്നു. ​നാരങ്ങയുടെ പ്രവർത്തനം ​ഇൻഫ്ലമെഷൻ കുറക്കുന്നു​.

*നമ്മുക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ പറ്റുന്ന നല്ലൊരു എനർജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാൽ പലർക്കും വെള്ളം തനിയെ കുടിക്കാൻ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാൻ സഹായിക്കും.‌

*ഇളം ചൂടുള്ള നാരങ്ങവെള്ളം വൈറൽ രോഗത്തെയും അതുമൂലമുണ്ടാകുന്ന തൊണ്ടവേദനയേയും  കുറക്കുന്നു. നാരങ്ങവെള്ളം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമൂലം രോഗബാധ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇവിടെ കൊടുത്തിരിക്കുന്നത് നാരങ്ങ വെള്ളത്തിന്‍റെ ചില ഗുണങ്ങള്‍ മാത്രമാണ്. ഇത്രയേറെ ഗുണങ്ങളും അറ്റവും എളുപ്പത്തില്‍ ഉണ്ടാക്കവുന്നതുമായ ഈ പാനിയം ദിവസവും കുടിക്കുന്നത് നമുക്ക് എത്രത്തോളം ഗുണകരമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. 

 

 

Trending News