ചില്ലറക്കാരനല്ല ഈ കോക്കനട്ട് ആപ്പിള്‍!

പേര് കേട്ടിട്ട്, ആളൊരു പച്ചപരിഷ്കാരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ! നാട്ടുഭാഷയില്‍ 'പൊങ്ങ്' എന്ന് വിളിക്കുന്ന മുളച്ച തേങ്ങയുടെ ഭാഗമാണ് കോ​ക്ക​ന​ട്ട് ആ​പ്പിള്‍. 

Updated: May 22, 2018, 04:39 PM IST
ചില്ലറക്കാരനല്ല ഈ കോക്കനട്ട് ആപ്പിള്‍!

വളരെയേറെ പോഷകഗുണങ്ങളുള്ളതും കേരളത്തില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കുന്നതുമായ ഒന്നാണ്.  

 കോക്കനട്ട് ആപ്പിള്‍. പേര് കേട്ടിട്ട്, ആളൊരു പച്ചപരിഷ്കാരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ! നാട്ടുഭാഷയില്‍ 'പൊങ്ങ്' എന്ന് വിളിക്കുന്ന മുളച്ച തേങ്ങയുടെ ഭാഗമാണ് കോ​ക്ക​ന​ട്ട് ആ​പ്പിള്‍. 

ന​ന്നാ​യി ഉ​ണ​ങ്ങിയ തേ​ങ്ങ​ മുളച്ച് വരുമ്പോള്‍ അതിനു​ള്ളില്‍ കാ​ണു​ന്ന വെ​ളു​ത്ത പ​ഞ്ഞി​പന്താണ് പൊ​ങ്ങു​കള്‍. രു​ചി​ക​ര​വും മാം​സ​ള​വു​മായ പൊ​ങ്ങ് തേ​ങ്ങ​യു​ടെ ഏ​റ്റ​വും പോ​ഷ​ക​മു​ള്ള ഭാ​ഗ​മാ​ണ്.​ എന്നാല്‍, പൊങ്ങിന്‍റെ പോഷകഗുണങ്ങളും രുചിയും അറിയാതെ പലരും പൊങ്ങ് ഉപയോഗിക്കാതെ അടുക്കളയില്‍ നിന്ന് ഒഴിവാക്കും. 

അല്പം പഴക്കമുള്ള തേങ്ങയില്‍ നിന്നും ലഭിക്കുന്ന ഈ പഞ്ഞികേക്കില്‍ വി​റ്റാ​മിന്‍ ബി1, ബി 3, ബി5, ബി6 തു​ട​ങ്ങി​യ​വ​യും സെ​ലെ​നി​യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, കാല്‍​സ്യം തു​ട​ങ്ങിയ ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ട്. മുളപ്പിച്ച പയര്‍ കഴിക്കുന്നതിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് ​പൊ​ങ്ങ് ക​ഴി​ക്കു​ന്നത്. പൊങ്ങ് കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോ​ഗ​പ്ര​തി​രോധശക്തി​യെ വര്‍​ദ്ധി​പ്പി​ക്കും.

ആന്റി ബാക്റ്റീരിയലായും ആന്റി ഫംഗലായും പ്രവര്‍ത്തിക്കുന്ന പൊങ്ങ് ശ​രീ​ര​ത്തി​ലെ ഇന്‍​സു​ലി​ന്‍റെ ഉ​ത്പാ​ദ​നം വര്‍​ദ്ധി​പ്പി​ച്ചു പ്ര​മേഹ ല​ക്ഷ​ണ​ങ്ങള്‍ നി​യ​ന്ത്രി​ക്കുകയും ചെയ്യുന്നു. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ പൊങ്ങ് സഹായിക്കും. കൂടാതെ, പൊ​ങ്ങ് ദിവസേന കഴി​ക്കു​ന്ന​ത് ഹൃ​ദ്രോഗ സാ​ദ്ധ്യ​ത​യില്‍ നി​ന്നു ര​ക്ഷി​ക്കു​മെ​ന്നും, ശ​രീ​ര​ത്തില്‍ ന​ല്ല കൊ​ളസ്‌​ട്രോ​ളി​ന്‍റെ അ​ള​വ് വര്‍​ദ്ധി​പ്പി​ക്കു​മെ​ന്നും പ​ഠ​ന​ങ്ങള്‍ തെ​ളി​യി​ക്കുന്നു. 

കട്ട്ലറ്റ്, സലാഡ് തുടങ്ങിയവ ഉണ്ടാക്കാനും പൊങ്ങ് ഉപയോഗിക്കാറുണ്ട്. കൂടാതെ, 30 ഗ്രാം പൊങ്ങ് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് മിക്സിയിലടിച്ച് പാല്‍ പരുവത്തിലെടുത്ത് പഞ്ചസാരയും അല്പം നാരങ്ങനീരും ചേര്‍ത്ത് തണുപ്പിച്ചെടുത്താല്‍ ജ്യൂസായും കുടിക്കാം.