ലോക ആരോഗ്യ ദിനം 2016: പ്രമേഹം തടയാന്‍ 5 വഴികള്‍!

Last Updated : May 2, 2016, 06:13 PM IST
ലോക ആരോഗ്യ ദിനം 2016: പ്രമേഹം തടയാന്‍ 5 വഴികള്‍!

ലോക ആരോഗ്യ ദിനമായ ഏപ്രില്‍ 7ന്  ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) എല്ലാ വര്‍ഷവും ലോക ആരോഗ്യ ദിനം ആഘോഷിക്കാറുണ്ട്. ഈ വര്‍ഷം 
ഡബ്ല്യു.എച്ച്.ഒ.യുടെ ആചരണത്തിന്‍റെ ലക്ഷ്യം എങ്ങനെ പ്രമേഹത്തെ ചെറുക്കാമെന്നാണ്.

പ്രമേഹം ഉണ്ടാകുന്നത് നമ്മുടെ ആരോഗ്യമില്ലാത്ത ഭക്ഷണശീലവും, വ്യായാമത്തിന്‍റെ അഭാവവുമാണ്. . . പ്രധാനമായും രണ്ടുതരം പ്രമേഹമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2. ടൈപ്പ് 1 തടയാന്‍ സാധിക്കില്ല കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആയ ഇൻസുലിൻ ഉൽപാദിപ്പിക്കാന്‍ പാൻക്രിയാസിന് സാധിക്കില്ല, അതിന് ഇൻസുലിൻ കുത്തിവയ്പ് എടുക്കുകയല്ലാതെ മറ്റു വഴികളില്ല. പക്ഷെ ടൈപ്പ്2 ഒഴിവാക്കാന്‍ പറ്റും. എന്തായാലും, ആരോഗ്യപരമായ ജീവിതശൈലിയിലൂടെ നമ്മുക്ക് പ്രമേഹത്തെ ഒഴിവാക്കാന്‍ സാധിക്കും.

പ്രമേഹത്തെ തടയാന്‍  ചില പ്രധാനപ്പെട്ട വഴികള്‍ 

1)അമിതവണ്ണം ഒഴിവാക്കുക
വണ്ണം കൂടുതലായാല്‍ പെട്ടന്നുതന്നെ അതു കുറയ്ക്കുവാനും ശ്രമിക്കുക കാരണം എത്രയും വണ്ണം കുറയുന്നോ അത് പാൻക്രിയാസി ഇന്‍സുലിന്‍ ഉദ്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കും അതുവഴി  പ്രേമെഹമുണ്ടാകാനുള്ള സാധ്യതയും കുറയും.

2)പ്രാതൽ ഭക്ഷണം പ്രധാനം

പലപ്പോഴും സംഭവിക്കുന്നതാണ് തിരക്ക് കാരണം പ്രാതല്‍ ഭക്ഷണം ഒഴിവാക്കുന്നത്. പക്ഷെ അതു തെറ്റായ കാര്യമാണ്. പ്രാതല്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ സാരമായ മാറ്റം വരും അതുവഴി പ്രമേഹമുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കും.

3)നാരുകളുള്ള ഭക്ഷണം കഴിക്കണം.

പച്ചക്കറികളിലും പഴങ്ങളിലുമാണ് അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ളത്. അതുകൊണ്ട്തന്നെ പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുന്നത്‌ ആഹാരത്തില്‍ നിന്ന് ഷുഗറിന്‍റെ അംശമെടുക്കുന്നത് താമസമാക്കാന്‍ സഹായിക്കും അതുവഴി ഗ്ലൂക്കോസിന്‍റെ അളവ് ഉയരുകയുമില്ല.

4) വ്യായാമം അനിവാര്യം

എല്ലാ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമ ചെയുന്നത് പ്രമേഹത്തെ തടയാന്‍ സാധിക്കും. മാത്രമല്ല വ്യായാമം വഴി ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

5) പുകവലി പാടില്ല 

ടൈപ്പ് 2 പ്രേമെഹമുണ്ടാകാനുള്ള മറ്റൊരു നിര്‍ണായ ഘടകമാണ് പുകവലി. അതുകൊണ്ട്തന്നെ പുകവലി നിര്‍ത്തുന്നത് പ്രമേഹത്തെ തടയാനും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.   

 

 

Trending News