എട്ട് വയസുകാരിയുടെ തലയില്‍ 100 നാടവിര മുട്ടകള്‍

കഠിനമായ തലവേദനയും അപസ്മാരവും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ട് വയസുകാരിയുടെ തലയില്‍ നിന്ന് 100 നാടവിര മുട്ടകള്‍ കണ്ടെടുത്തു. 

Last Updated : Jul 23, 2018, 07:04 PM IST
എട്ട് വയസുകാരിയുടെ തലയില്‍ 100 നാടവിര മുട്ടകള്‍

ന്യൂഡല്‍ഹി: കഠിനമായ തലവേദനയും അപസ്മാരവും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ട് വയസുകാരിയുടെ തലയില്‍ നിന്ന് 100 നാടവിര മുട്ടകള്‍ കണ്ടെടുത്തു. 

സംശയം തോന്നി ഡോക്ടര്‍ നടത്തിയ വിശദപരിശോധനയിലാണ് നാടവിര മുട്ടകള്‍ കണ്ടെത്തിയത്.
വയറില്‍ നിന്നും പടര്‍ന്ന വിര തലച്ചോറിനെയും ബാധിച്ചതോടെയാണ് തലവേദനയും അപസ്മാരവും ഉണ്ടായത്.

നൂറോളം മുട്ടകള്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ തലച്ചോറിന് നീരുണ്ടെന്നും സ്റ്റിറോയിഡുകൾ നല്‍കുകയാണെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. സ്റ്റിറോയിഡുകൾ നല്‍കുന്നതിനാല്‍ കുട്ടിക്ക് 20 കിലോ വരെ ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നടക്കാനോ കൃത്യമായി ശ്വാസോശ്വാസം നടത്താനോ കുട്ടിക്ക് സാധിക്കാത്ത അവസ്ഥയാണ്.

'വൃത്തിയാക്കാത്ത ഭക്ഷണ സാധനങ്ങള്‍ കഴിച്ചതോ പാകം ചെയ്യാത്ത മാംസാഹാരം കഴിച്ചതോ ആകാം വിര പടരാന്‍ കാരണമെന്ന് കരുതുന്നു. കേന്ദ്ര നാഡീവ്യൂഹത്തിലും പടര്‍ന്നിരിക്കുന്നതിനാല്‍ അപസ്മാര സാധ്യത തള്ളികളയാനാകുന്നില്ല'-  കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പ്രവീണ്‍ ഗുപ്ത വ്യക്തമാക്കി. 

Trending News