Madhya Pradesh Accident: പാലത്തിൽ നിന്ന് ബസ് താഴേയ്ക്ക് പതിച്ച് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Madhya Pradesh Accident: അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.  പോലീസും രക്ഷാപ്രവർത്തകരും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.   

Written by - Zee Malayalam News Desk | Last Updated : May 9, 2023, 11:21 AM IST
  • മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ചൊവ്വാഴ്ച യാത്രക്കാരുമായി പോയ ബസ് പാലത്തിന്‍റെ കൈവരി തകര്‍ത്ത് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു
Madhya Pradesh Accident: പാലത്തിൽ നിന്ന് ബസ് താഴേയ്ക്ക് പതിച്ച് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Madhya Pradesh Accident: മധ്യ പ്രദേശിലെ ഖാർഗോണില്‍ വന്‍ ദുരന്തം, പാലത്തിൽ നിന്ന് ബസ് താഴേയ്ക്ക് പതിച്ച്  15 പേർ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ചൊവ്വാഴ്ച യാത്രക്കാരുമായി പോയ ബസ് പാലത്തിന്‍റെ കൈവരി തകര്‍ത്ത് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.  പോലീസും രക്ഷാപ്രവർത്തകരും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.   

അപകടത്തില്‍ സംഭവത്തില്‍ 15 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എസ്പി ഖാർഗോണെ ധരം വീർ സിംഗ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

അപകടത്തെ തുടർന്ന് ബസ് നർമ്മദാ നദിയുടെ തീരത്താണ് പതിച്ചത്. സംഭവ സ്ഥലത്തുനിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു.  ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നാണ് സൂചന.  
 
അതേസമയം, ഖാർഗോൺ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും മധ്യപ്രദേശ് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്  2 ലക്ഷം രൂപ വീതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News