പരീക്ഷ എഴുതുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു

പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഗോപി രാജുവിന് നെഞ്ചുവേദന ഉണ്ടായെങ്കിലും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു.  

Last Updated : Mar 3, 2019, 10:51 AM IST
പരീക്ഷ എഴുതുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു

ഹൈദരാബാദ്: പരീക്ഷ എഴുതുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ഹൈദരാബാദിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. 

16 വയസുള്ള ഗോപി രാജു എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഗോപി രാജുവിന് നെഞ്ചുവേദന ഉണ്ടായെങ്കിലും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചതായി അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അല്‍പസമയത്തിനകം തന്നെ കുട്ടി ബെഞ്ചിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പിതാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

More Stories

Trending News