Destinations: ഒക്ടോബറിൽ ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ സുന്ദര സ്ഥലങ്ങളിതാ...

Published: Sep 21, 2024, 08:00 PM IST|Updated: Sep 21, 2024, 08:00 PM IST

ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസമാണ് ഒക്ടോബർ. രാജ്യത്തുടനീളം മികച്ച കാലാവസ്ഥ ലഭിക്കുന്ന സമയമാണിത്.

ഋഷികേശ്1/5

ഋഷികേശ്

ഉത്തരാഖണ്ഡിലെ ഋഷികേശിൽ റിവർ റാഫ്റ്റിംഗ്, ഹൈക്കിംഗ്, യോഗ റിട്രീറ്റുകൾ എന്നിവയ്ക്ക് അനുയോജ്യമായ സമയമാണ് ഒക്ടോബർ.

ജോധ്പൂർ2/5

ജോധ്പൂർ

ഒക്ടോബറിലെ മികച്ച കാലാവസ്ഥയിൽ രാജസ്ഥാനിലെ ജോധ്പൂരിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവ സന്ദർശിക്കാം. രാജസ്ഥാനിലെ ഇൻറർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ ഈ സമയത്താണ്.

ഹംപി3/5

ഹംപി

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലമാണ് കർണാടകയിലെ ഹംപി. പുരാതന ക്ഷേത്ര നിർമിതികൾ ഇവിടെ കാണാവുന്നതാണ്.

കൂർഗ്4/5

കൂർഗ്

കർണാടകയിലെ കൂർഗ് കാപ്പിത്തോട്ടങ്ങളാൽ സുന്ദരമാണ്. മഞ്ഞുമൂടിയ മലനിരകൾ കാണാൻ അനുയോജ്യമായ സമയമാണ് ഒക്ടോബർ.

ആൻഡമാൻ ദ്വീപുകൾ5/5

ആൻഡമാൻ ദ്വീപുകൾ

തെളിഞ്ഞ കാലാവസ്ഥയുള്ള ഒക്ടോബർ ആൻഡമാൻ ദ്വീപുകൾ സന്ദർശിക്കാൻ ഉചിതമായ സമയമാണ്.