ഗുരുഗ്രാം: കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ സ്ക്കൂള് കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ അക്രമം അഴിച്ചു വിട്ട സംഭവത്തില്‍ പതിനെട്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു.
'പത്മാവത്' ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് ഇവര്‍ സ്കൂള്‍ ബസ് അക്രമിച്ചത്.
ഗുരുഗ്രാമിലെ ജിഡി ഗോയെങ്ക വേള്‍ഡ് സ്കൂള്‍ ബസ്സിനു നേരെയായിരുന്നു ആക്രമണം. രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്ര ചെയ്തിരുന്ന ബസിന് നേരെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. ആള്‍ക്കൂട്ടം ബസിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.
കൂടാതെ സ്കൂള്‍ ബസിനു തൊട്ടു മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബസിനു തീയിടുകയും ചെയ്തിരുന്നു.
സംഭവത്തിന് ദൃക്സാക്ഷികളായി പൊലീസുകാരും ഉണ്ടായിരുന്നു. അക്രമികള്‍ കല്ലെറിയുന്നതും ആക്രോശിച്ച് വരുന്നതും കണ്ടിട്ടും അവരെ പൊലീസ് തടഞ്ഞില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Haryana: 18 people arrested in connection with the attack on a school bus in Gurugram yesterday, will be brought to Sohna Court later today. #Padmaavat
— ANI (@ANI) January 25, 2018