പദ്മാവത് പ്രതിഷേധം: സ്കൂള്‍ ബസിന് നേരെ കല്ലേറ്; നിരവധി കുട്ടികള്‍ക്ക് പരിക്ക്

സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവത് നാളെ റിലീസാകാനിരിക്കേ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെതിരെ സ്കൂള്‍ ബസിന് നേരെയും. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ കല്ലെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

Last Updated : Jan 24, 2018, 09:38 PM IST
 പദ്മാവത് പ്രതിഷേധം: സ്കൂള്‍ ബസിന് നേരെ കല്ലേറ്; നിരവധി കുട്ടികള്‍ക്ക് പരിക്ക്

ഗുരുഗ്രം: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവത് നാളെ റിലീസാകാനിരിക്കേ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെതിരെ സ്കൂള്‍ ബസിന് നേരെയും. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ കല്ലെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ജി. ഡി ഗോയങ്ക വേള്‍ഡ് സ്കൂളിലെ ബസാണ് അക്രമികള്‍ തല്ലിതകര്‍ത്തത്. അക്രമത്തില്‍ ഭയന്ന് വിറച്ച കുട്ടികള്‍ നിലവിളിക്കുന്ന രംഗങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ സീറ്റിനടിയില്‍ ഒളിക്കുന്നതും അധ്യാപികമാര്‍ കുട്ടികളെ സംരക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തിന്‌ ദൃക്സാക്ഷികളായി പൊലീസുകാരും ഉണ്ടായിരുന്നു. അക്രമികള്‍ കല്ലെറിയുന്നതും ആക്രോശിച്ച് വരുന്നതും കണ്ടിട്ടും അവരെ പൊലീസ് തടഞ്ഞില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Trending News