18 വയസുകാരനായ യുവാവിന് ദാരുണാന്ത്യം. കൊൽക്കത്തയിലാണ് സംഭവം. കൊറോണ സ്ഥിരീകരിച്ച യുവാവിനെ 3 ആശുപത്രികളിലെത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന കാരണം നിരത്തി ചികിത്സ നിഷേധിച്ചു. ഒടുവിൽ ചികിത്സ ലഭിക്കാതെ പ്രമേഹ രോഗികൂടിയായ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അവസാനമായി യുവാവിനെ പ്രവേശിപ്പിച്ച കൊൽക്കത്ത മെഡിക്കൽ കോളേജിലും ആദ്യം പ്രവേശനം നിഷേധിച്ചിരുന്നു എന്നാൽ കുട്ടിയുടെ മാതാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് അധികൃതർ ചികിത്സ നല്കാൻ തീരുമാനിച്ചതെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.
Also Read: Corona virus: മൈസൂർ കൊട്ടാരം അടച്ചു..!
ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും മരുന്നുകളൊന്നും നൽകിയില്ലെന്നും, കുട്ടിയെ ഏതോ ഒരു വാർഡിൽ കയറ്റുകയും തങ്ങൾക്ക് യാതൊരു വിവരവും കൈമാറിയില്ലെന്നും മാതാവ് ആരോപിച്ചു. ഒടുവിൽ എൻക്വയറി സെക്ഷനിൽ പോയി അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ മകൻ രാത്രി 9.30 മരണപ്പെട്ടതായി അറിയിച്ചത്. ആശുപത്രികൾ ഇതുപോലുള്ള സമീപനങ്ങൾ നടത്തിയില്ലായിരുന്നെങ്കിൽ മകൻ ഇപ്പോഴും ഒപ്പമുണ്ടായിരുന്നേനെ എന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സേവന ഡയറക്ടർ അജോയ് ചക്രബർത്തി അറിയിച്ചു