Delhi weather update: ഉത്തരേന്ത്യയിൽ അതിശൈത്യം; ട്രെയിൻ–വ്യോമ ഗതാഗതത്തെ ബാധിച്ചു

North India Weather Update: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാവുകയാണ്. ത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിൽ താഴെയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 03:49 PM IST
  • അതിശൈത്യത്തെ തുടർന്ന് നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു
  • ഉത്തരേന്ത്യയിലെ മിക്കിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി 50 മീറ്ററിൽ താഴെ ആയിരിക്കുകയാണ്
Delhi weather update: ഉത്തരേന്ത്യയിൽ അതിശൈത്യം; ട്രെയിൻ–വ്യോമ ഗതാഗതത്തെ ബാധിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം. ഡൽഹിയിൽ താപനില ആറ് ഡിഗ്രിയായി. കനത്ത മൂടൽമഞ്ഞ് മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗം താറുമാറായി. ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാവുകയാണ്.

ഡൽഹി, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ അഞ്ച് മുതൽ എട്ട് ഡി​ഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിൽ താഴെയാണ്.

അതിശൈത്യത്തെ തുടർന്ന് നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലെ മിക്കിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി 50 മീറ്ററിൽ താഴെ ആയിരിക്കുകയാണ്.

ALSO READ: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ ഇരുന്നൂറോളം വിമാനങ്ങൾ കനത്ത മൂടൽമഞ്ഞ് കാരണം വൈകി. സ്പൈസ് ജെറ്റും ഇൻഡിഗോയും യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചു.

മൂടൽമഞ്ഞ് റെയിൽ ഗതാഗത്തെ ബാധിച്ചതോടെ 24 ട്രെയിനുകൾ വൈകി. മൂടൽമഞ്ഞ് കാരണം പഞ്ചാബിലെ ബത്തിൻഡയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവത്തിൽ 24 പേർക്ക് പരിക്കേറ്റു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News