ന്യൂഡൽഹി: 2000ലെ ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്റെ വധശിക്ഷ ശരിവെച്ച് സുപപ്രീംകോടതി. വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്ഫാഖ് നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
രണ്ട് സൈനികർ ഉൾപ്പെടെ മൂന്നുപേരാണ് 2000ലെ ചെങ്കോട്ട ആക്രമണക്കേസിൽ കൊല്ലപ്പെട്ടത്. ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ഹര്‍ജി കോടതി സ്വീകരിച്ചിരുന്നു. എന്നാൽ ഇത് പരിശോധിച്ചപ്പോഴും അഷ്ഫാഖിന്‍റെ കുറ്റം തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
Also Read: Sharon Murder Case: ഷാരോണ്‍ വധക്കേസ്; അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം
കേസിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി ശരിവയ്ക്കുകയും പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്യുന്നു എന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 2000 ഡിസംബർ 22ന് ചെങ്കോട്ടയിൽ പ്രവേശിച്ച ഭീകരർ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...