തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നെയ്യാർ, കരമന, മണിമല നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് എത്തി. അണക്കെട്ടുകളിൽ ജലനിരപ്പ് അപകടനിലയിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു.
തുടർച്ചയായി ശക്തമായി പെയ്തിരുന്ന മഴ കുറഞ്ഞെങ്കിലും ഇടവിട്ട് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച സാധാരണയേക്കാൾ 307 ശതമാനം മഴ അധികം ലഭിച്ചു. 17.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ഇന്നലെ പെയ്തത് 72.8 മില്ലിമീറ്റർ മഴയാണ്. രാത്രി വരെ നീണ്ട കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.
ALSO READ: Kerala rain alerts: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പുതുക്കി; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. തകഴിയിലെയും രാമങ്കരിയിലെയും രണ്ട് പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാർ, കുണ്ടള, കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.