രാജ്യം ഏകദേശം അടഞ്ഞു, 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലോക്ഡൗൺ, സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ ഇവയാണ്

പെട്ടെന്നുണ്ട് കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ അവസാനം ലോക്ഡൗൺ (Lockdown) പ്രഖ്യാപിക്കുകയാണ്.

Written by - Zee Hindustan Malayalam Desk | Last Updated : May 10, 2021, 02:38 AM IST
  • കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനങ്ങളെല്ലാം കർശനമാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനാൾ രാജ്യം ഏകദേശം സമ്പൂർണമായും അടഞ്ഞ അവസ്ഥായിലാണ്.
  • പെട്ടെന്നുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ അവസാനം ലോക്ഡൗണും പ്രഖ്യാപിക്കുകയാണ്.
  • രാജ്യത്ത് ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യ തലസ്ഥാനമായ ഡൽഹിയായിരുന്നു.
  • അതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളിൽ വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യം ഏകദേശം അടഞ്ഞു, 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലോക്ഡൗൺ, സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ ഇവയാണ്

New Delhi : കോവിഡ് (COVID 19) മഹാമാരിയെ തുടർന്ന് സംസ്ഥാനങ്ങളെല്ലാം കർശനമാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനാൾ രാജ്യം ഏകദേശം സമ്പൂർണമായും അടഞ്ഞ അവസ്ഥായിലാണ്. പെട്ടെന്നുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ അവസാനം ലോക്ഡൗണും (Lockdown) പ്രഖ്യാപിക്കുകയാണ്.

രാജ്യത്ത് ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യ തലസ്ഥാനമായ ഡൽഹിയായിരുന്നു. ഏപ്രിൽ 19 ന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ഡൽഹിയിലെ ലോക്ഡൗൺ ഇപ്പോൾ രണ്ട് തവണ നീട്ടി മെയ് 17 വരെയായി. അതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളിൽ വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ : GST ഒഴുവാക്കിയാൽ കോവിഡ് വാക്സിൻ, മരുന്ന് ഓക്സിജൻ എന്നിവയ്ക്ക് വില വർധിക്കും : ധനകാര്യ മന്ത്രി നിർമല സീതാരാമൻ

അതു പോരാതെ വന്നപ്പോഴാണ് സമ്പൂർണ അടച്ചിടലിന് ചില സംസ്ഥാന തീരുമാനിച്ചത്. ഉത്തർപ്രദേശിൽ ആദ്യ ഞായറാഴ്ച ലോക്ഡൗണും പിന്നാലെ വാരാന്ത്യ ലോക്ഡൗണമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അത് പിന്നീട് സമ്പൂർണ ലോക്ഡൗണായി. നിലവിൽ യുപിയിൽ മെയ് 17 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് 

ഹരിയാനയിൽ മെയ് മൂന്നിന് ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നെങ്കിലും അത് നീട്ടി മെയ് 17 വരെയാക്കി. ബീഹാറിൽ മെയ് 4 മുതൽ 15 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഒഡീഷയിലാകട്ടെ 14 ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 19ന് നിലവിലെ അറിയിപ്പ് പ്രകാരം ഒഡീഷയിലെ ലോക്ഡൗൺ  അവസാനിക്കുന്നത്.

ALSO READ : Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത

രാജസ്ഥാനിൽ ഇന്ന് മുതൽ മെയ് 24 വരെ ലോക്ഡൗൺ കർശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഝാർഖണ്ഡിൽ നിലവിൽ മെയ് 13 വരെയാണ് നിയന്ത്രണം. ഛത്തീസ്ഘഡിൽ ജില്ല അടിസ്ഥാനത്തിലുള്ള ലോക്ഡൗൺ മെയ് 15 വരെയാണുള്ളത്. പഞ്ചാബിൽ ലോക്ഡൗൺ ഇല്ലെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഡിൽ വാരാന്ത്യ ലോക്ഡൗണാണ് പ്രഖ്യപിച്ചിരിക്കുന്നത്.

മധ്യപ്രദേശിൽ ജനതാ കർഫ്യു എന്ന പേരിൽ മെയ് 15 വരെയാണ് ലോക്ഡൗൺ. ഗുജറാത്തിൽ രാത്രികാല കർഫ്യൂ മാത്രമെ ഏർപ്പെടുത്തിട്ടുള്ളു. മെയ് 12 വരെയാണ് ഗുജറാത്ത് സർക്കാർ നിലവിൽ രാത്രിക്കാല കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന മഹരാഷ്ട്രയിൽ നിലവിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. മഹരാഷ്ട്രയിൽ നിലവിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചില ജില്ലകൾ സമ്പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

നാല് ദിവസം ലോക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ഗോവ നിലവിൽ രാത്രിക്കാല കർഫ്യുയാക്കി നിയന്ത്രണത്തിന് ഇളവ് നൽകി. എന്നാൽ വിനോദ സഞ്ചാര മേഖലയായ കലാങ്കട്ട നോർത്ത് നോർത്ത ഗോവയിൽ നിയന്ത്രണങ്ങൾ കർശനമായും തുടരും. 

ALSO READ : കോവിഡ് മുക്തരാവുന്നവരിൽ ഫംഗസ് അണുബാധ,ഇതുവരെ മരിച്ചത് എട്ട് പേർ

പശ്ചിമ ബംഗാളിൽ അടച്ച് പൂട്ടലുകളില്ലെങ്കിലും അൾക്കൂട്ടം കൂടുന്നത് ഒഴുവാക്കിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിൽ നൈറ്റ കർഫ്യുയാണ് പ്രഖ്യാപ്പിച്ചിരിക്കുന്നത്. നാഗാലാൻഡിൽ മെയ് 14 വരെ മിനി ലോക്ഡൗണും. മിസോറാം സർക്കാർ ഒരാഴ്ചത്തേക്ക് സമ്പൂർണമായും അടച്ച് പൂട്ടിയിരിക്കുകയാണ്. അരുണാചൽ പ്രദേശിൽ രാത്രികാല കർഫ്യൂയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മണിപ്പൂരിൽ നിരോധനാജ്ഞയും. സിക്കിമിൽ 16 വരെ ലോക്ഡൗണാണ്.

ജമ്മു കാശ്മീരിൽ നിലവിൽ ഇന്ന് വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽ കർശനമായ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ മെയ് 16 വരെയാണ് ലോക്ഡൗൺ.

കേരളത്തിൽ ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ മെയ് 18 വരെയാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും പുതുചച്ചേരിയിലും ഇന്ന് മുതൽ മെയ് 24 വരെയാണ് ലോക്ഡൗൺ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News