കെനിയയിൽ തടവിലാക്കപ്പെട്ട പെൺകുട്ടികളെ മോചിപ്പിച്ചു: സുഷമ സ്വരാജ്

  

Last Updated : Jan 4, 2018, 11:34 AM IST
കെനിയയിൽ തടവിലാക്കപ്പെട്ട പെൺകുട്ടികളെ മോചിപ്പിച്ചു: സുഷമ സ്വരാജ്

ന്യൂഡൽഹി: കെനിയയിൽ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ട മൂന്ന് ഇന്ത്യൻ പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവർക്കൊപ്പം തടവിലായിരുന്ന ഏഴ് നേപ്പാളി യുവതികളെയും മോചിപ്പിച്ചുവെന്നും സുഷമ വ്യക്തമാക്കി.

കെനിയയിലെ അന്തർദേശീയ മനുഷ്യക്കടത്ത് സംഘമാണ് ഇവരെ കെനിയയിലെത്തിച്ച് തടവിലാക്കിയത്. മൊംബാസയിലായിരുന്നു ഇവർ തടവിലാക്കപ്പെട്ടിരുന്നത്. ഇവരുടെ പാസ്പോർട്ട്, ഫോൺ എന്നിവയും ക്രിമിനലുകൾ കൈപ്പറ്റിയിരുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പഞ്ചാബ് സര്‍ക്കാറുമായി പങ്കുവെച്ചിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ആവശ്യമുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

 

Trending News