ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടത്തി

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്നാണ് അധികൃതര്‍ പറയുന്നത്.   

Ajitha Kumari | Updated: Feb 22, 2020, 01:09 PM IST
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടത്തി

ലഖ്നൗ:  ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും 650 ടണ്‍ സ്വര്‍ണ്ണശേഖരം ഹാര്‍ഡിയിലും ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം.

വ്യാഴാഴ്ച ഏഴംഗ സംഘം സോന്‍ഭദ്ര സന്ദര്‍ശിച്ചതായി ജില്ലാതല ഖനന ഓഫീസര്‍ കെ.കെ. റായി അറിയിച്ചു.  ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്നാണ് അധികൃതര്‍ പറയുന്നു. 

സധാരണഗതിയില്‍ ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്.  എത്രയും പെട്ടന്ന് ഖനനം തുടങ്ങാനാവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.  

പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. യുപിയിലെ വിന്‍ധ്യാന്‍, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്‍, ഗ്രാനൈറ്റ്, ഫോസ്‌ഫേറ്റ്, ക്വാര്‍ട്‌സ്, ചൈന ക്ലേ എന്നിവയുടെ കലവറയാണ്.

ഇതിനുപുറമേയാണ് ഇത്രയും സ്വര്‍ണ്ണശേഖരം കണ്ടെത്തിയിരിക്കുന്നത്.  നിലവില്‍ ഇരുപത്തിയാറ് ടണ്ണാണ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം.  ഇതിന്‍റെ അഞ്ച് മടങ്ങ് സ്വര്‍ണമാണ് യു.പിയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.   ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി മൂല്യമുള്ള ഖനിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

എന്നാല്‍ ഈ നിധി ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് തന്നെ പലര്‍ക്കും അറിയാമായിരുന്നുവെന്നും അതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍  തൊണ്ണൂറുകളുടെ ആരംഭകാലത്ത് ഇവിടെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കരുതി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനങ്ങള്‍ ആരംഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ നീണ്ട പഠന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇങ്ങനൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇങ്ങനൊരു നിധി ശേഖരം നല്ലൊരു പുരോഗതിക്ക് തന്നെ വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.