ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ തിക്രി ഗ്രാമത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് (Gas cylinder explosion) ഏഴ് പേർ മരിച്ചു (Death). വസിർ ഗഞ്ച് എന്ന പ്രദേശത്താണ് അപകടം നടന്നത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
Gonda: Two adjacent houses collapsed after a cylinder blast at Tikri village in Wazir Ganj area last night.
"14 people have been rescue, 7 of them have been declared dead and 7 others are undergoing treatment at a hospital," said SP Santosh Kumar Mishra. pic.twitter.com/V6wGRwzilx
— ANI UP (@ANINewsUP) June 2, 2021
ഏഴ് മരണം സ്ഥിരീകരിച്ചതായും ഏഴ് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എസ്പി സന്തോഷ് കുമാർ മിശ്ര പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. 14 പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും (Bomb squad) പരിശോധനയിൽ പങ്കെടുക്കുന്നുണ്ടെന്നും എസ്പി സന്തോഷ് കുമാർ മിശ്ര വ്യക്തമാക്കി.
ALSO READ: Weather Update:ഉത്തരേന്ത്യയിൽ കനത്ത മഴ, ഡൽഹിയിൽ ഭൂകമ്പം
അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും യോഗി ആദിത്യനാഥ് നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...