ന്യുഡൽഹി: പിസ ഡെലിവറി ബോയ്ക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സൗത്ത് ഡൽഹിയിൽ താമസിക്കുന്ന 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ.
എന്നാൽ നിരീക്ഷണത്തിലുള്ളവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലയെന്ന് ദക്ഷിണ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
72 വീടുകളില് പിസ ഡെലിവറി നടത്തിയതിനെ തുടർന്നാണ് ഇവരോട് സ്വയം നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടത്.
Also read: കോറോണ: ഇന്ത്യയിൽ മരണം 400 കടന്നു; രോഗബാധിതരുടെ എണ്ണം 12,380
മാളവീയ നഗറിലെ പ്രശസ്തമായ പിസ സ്ഥാപനത്തിലെ ജീവനക്കാരനാണ് ചൊവ്വാഴ്ച് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇയാളുടെ സഹപ്രവർത്തകരായ 16 പേരെ quarantine ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിരീക്ഷണത്തിലുള്ളവർക്ക് കോറോണ ലക്ഷണം കാണിച്ചാൽ ഉടനെതന്നെ ചികിത്സ തേടണമെന്നും ദക്ഷിണ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ ഇന്ത്യയിൽ കോറോണ ബാധിച്ചവരുടെ എണ്ണം 12,380 ആയി. 414 പേർ കോറോണ ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.