കോറോണ: ഇന്ത്യയിൽ മരണം 400 കടന്നു; രോഗബാധിതരുടെ എണ്ണം 12,380

ഇപ്പോൾ 10,477 പേർ ചികിത്സയിലാണ്, 1489 പേർ പൂർണ്ണമായും കോറോണ മുക്തരായി.  

Last Updated : Apr 16, 2020, 10:12 AM IST
കോറോണ: ഇന്ത്യയിൽ മരണം 400 കടന്നു; രോഗബാധിതരുടെ എണ്ണം 12,380

ന്യുഡൽഹി:  ചൈനയിലെ വന്മതിൽ തകർത്ത് ലോകമെമ്പാടും കോറോണ താണ്ഡവമാടുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 37 ആണ്.  

ഇതോടെ രാജ്യത്ത് കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 414 ആണെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ.  മാത്രമല്ല രോഗബാധിതരുടെ എണ്ണം 12,380 ആകുകയും ചെയ്തു. 

Also read: ആവർത്തിച്ച് മുഖത്ത് തൊടുന്ന ശീലം കോറോണയെ വിളിച്ചു വരുത്തുന്നു 

ഇപ്പോൾ 10,477 പേർ ചികിത്സയിലാണ്, 1489 പേർ പൂർണ്ണമായും കോറോണ മുക്തരായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരെ കോറോണ വൈറസ് ബാധിച്ചത് മഹാരാഷ്ട്രയിലാണ്. 

ഇവിടെ കോറോണ രോഗികളുടെ എണ്ണം 2916 ആണ്. 187 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.  ഡൽഹിയിൽ കോറോണ ബാധിച്ച് ഇതുവരെ 32 പേർ മരണമടഞ്ഞിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 1500 കടന്നു. 

Also read: Corona: റെക്കോർഡിട്ട് അമേരിക്ക; 24 മണിക്കൂറിനിടയിൽ മരിച്ചത് 2228 പേർ 

തമിഴ്നാട്ടിൽ 1242 പേർക്കും രാജസ്ഥാനിൽ 1076 പേർക്കും കോറോണ രാഗബാധയുണ്ട്.  കൂടാതെ മദ്യപ്രദേശിൽ കോറോണ ബാധിതർ ആയിരത്തൊടടുക്കുന്നുവെന്നാണ് റിപ്പോർട്ട്. 

ഉത്തരപ്രദേശിലും ഗുജറാത്തിലും രോഗികളുടെ എണ്ണം 700 കടന്നുവെന്നാണ് റിപ്പോർട്ട്.  ആന്ധ്രയിൽ 525 പേർക്കും തെലങ്കാനയിൽ 650 വൈറസ് സ്ഥിരീകരിച്ചു.  

Trending News