ജോലിയിൽ മികവുപുലർത്താത്ത കേന്ദ്രസർക്കാർ ജീവനക്കാർക്ക് വാർഷിക ഇൻക്രിമെന്റ് നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം

Last Updated : Jul 26, 2016, 09:19 PM IST
ജോലിയിൽ മികവുപുലർത്താത്ത  കേന്ദ്രസർക്കാർ ജീവനക്കാർക്ക് വാർഷിക ഇൻക്രിമെന്റ് നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം

ന്യൂഡൽഹി∙ ജോലിയിൽ മികവുപുലർത്താത്ത കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ വാർഷിക ഇൻക്രിമെന്റ് നൽകേണ്ടതില്ലെന്ന് തീരുമാനം. നിശ്ചിത നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രമായി ആനുകൂല്യം നിജപ്പെടുത്തും. ഏഴാം ശമ്പള പരിഷ്‌കണ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പെർഫോമൻസ് അപ്രൈസലിൽ വെരി ഗുഡ് മാർക്ക് ലഭിച്ചവരെ മാത്രമേ പ്രമോഷനും ശമ്പള വർധനവിനും പരിഗണിക്കൂ. നേരത്തേ ഇതിന് ഗുഡ് എന്ന മാർക്കായിരുന്നു പരിഗണിച്ചിരുന്നത്. ജോലിയിൽ കയറി ഇത്രവർഷത്തിനുള്ളിൽ നിബന്ധന അനുസരിച്ചുള്ള പ്രവർത്തനശേഷി നേടാത്ത ജീവനക്കാരുടെ ശമ്പളത്തിലെ വാര്‍ഷിക വര്‍ധനയും പ്രമോഷനും തടഞ്ഞുവെക്കും. ശമ്പള കമ്മീഷന്‍ നല്‍കിയ ഈ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അതേസമയം, കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒാഗസ്റ്റ് മുതൽ ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ പ്രകാരമുള്ള പുതുക്കിയ ശമ്പളം ലഭിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജീവനക്കാർക്ക് 23.6 ശതമാനം വർദ്ധനവാണ് ലഭിക്കുക. 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണു പദ്ധതി നടപ്പാക്കുക.

Trending News