മുത്തശ്ശി കഥയല്ല, 97ാം വയസില്‍ 'രാജ'യോഗം!!

രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായ 97കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 97കാരിയായ ദിവ്യ ദേവി വിജയിച്ചത്. 

Last Updated : Jan 18, 2020, 06:00 PM IST
മുത്തശ്ശി കഥയല്ല, 97ാം വയസില്‍ 'രാജ'യോഗം!!

രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായ 97കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 97കാരിയായ ദിവ്യ ദേവി വിജയിച്ചത്. 

തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍തി മീണയെ 207 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ദിവ്യ ദേവിയുടെ വിജയം. 843 വോട്ടുകളാണ് ദിവ്യ ദേവിയ്ക്ക് ലഭിച്ചത്. ആര്‍തി മീണയ്ക്ക് 636 വോട്ടുകളും. 

4,200 വോട്ടര്‍മാരുള്ള പഞ്ചായത്തിലെ 2,856 വോട്ടർമാരാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. 11 പേരാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത്, 1990ല്‍ ദിവ്യാ ദേവിയുടെ ഭര്‍ത്താവ് ഇതേ പഞ്ചായത്തില്‍ പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചിരുന്നു. 87 പഞ്ചായത്ത് സമിതികളിലെ 2,726 ഗ്രാമപഞ്ചായത്തുകളിലെ 26,800 വാർഡുകളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിംഗ് നടന്നത്. 

48,49,232 പുരുഷന്മാരും 44,71,405 വനിതകളും ഉൾപ്പെടെ ആകെ 93,20,684 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 17,242 പേരാണ് സര്‍പഞ്ച് പഞ്ച് തസ്തികയിലേക്ക് 42,000 സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നു.

സർ‌പഞ്ച് തസ്തികയിലേക്ക് 17,242 പേരും പഞ്ച് തസ്തികയിലേക്ക് 42,000 സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നു.

Trending News