ചെന്നൈ: കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങളെന്ന്‍ സംശയിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പദാര്‍ഥം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി. വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംയുക്ത സംഘമാണ് കടലില്‍ പദാര്‍ഥം കണ്ടെത്തിയത്. എന്നാല്‍, അവശിഷ്ടം വ്യോമസേന വിമാനത്തിന്‍റെതാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിമാനം കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും തിരച്ചലില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മോശം കാലാവസ്ഥയും തെരച്ചിലിന് തടസമായിട്ടുണ്ട്. ഇന്നും കൂടി സൂചനകളൊന്നും ലഭിച്ചില്ലെങ്കില്‍ തെരച്ചില്‍ കടലിന്‍റെ അടിത്തട്ടിലേക്ക് കൂടി വ്യാപിക്കും. ഇതിനുവേണ്ടി അന്തര്‍വാഹിനി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് സംയുക്ത സംഘത്തിന്‍റെ തീരുമാനം.
ഐഎസ്ആര്‍ഒയില്‍ നിന്നും പ്രദേശത്തിന്‍റെ ഉപരിതല ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. കടലിന്‍റെ അടിത്തട്ടിലെ പരിശോധനയില്‍ വിമാനത്തെക്കുറിച്ച് സൂചനകള്‍ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യോമസേന.