Delhi AAP Government: ഡല്‍ഹിയ്ക്ക് 2 പുതിയ മന്ത്രിമാര്‍, വിദ്യാഭ്യാസ മന്ത്രിയായി അതിഷി, സൗരഭ് ഭരദ്വാജിന് ആരോഗ്യ വകുപ്പ്

Delhi AAP Government:  ഡല്‍ഹി മദ്യ നയ അഴിമതി അന്വേഷണം നേരിടുന്ന മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഴിയ്ക്കുള്ളിലായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല അതിഷിയ്ക്ക് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങി സത്യെന്ദര്‍ ജയിന്‍ മാസങ്ങളായി  ജയിലിലാണ്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 06:33 PM IST
  • ഡല്‍ഹി മദ്യ നയ അഴിമതി അന്വേഷണം നേരിടുന്ന മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഴിയ്ക്കുള്ളിലായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല അതിഷിയ്ക്ക് ലഭിച്ചത്.
Delhi AAP Government: ഡല്‍ഹിയ്ക്ക് 2 പുതിയ മന്ത്രിമാര്‍, വിദ്യാഭ്യാസ മന്ത്രിയായി അതിഷി, സൗരഭ് ഭരദ്വാജിന് ആരോഗ്യ വകുപ്പ്

New Delhi: ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാരില്‍ വന്‍ മാറ്റങ്ങള്‍.  അതിഷി മർലീന ഡൽഹിയുടെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. അതേസമയം ആരോഗ്യ വകുപ്പിന്‍റെ ചുമതല പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജിനാണ് നല്‍കിയിരിയ്ക്കുന്നത്. 

അതിഷി മർലീനയും  സൗരഭ് ഭരദ്വാജും ഡൽഹി ലെഫ്റ്റനന്‍റ്  ഗവർണർ വികെ സക്‌സേനയുടെ മുന്‍പില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. അതിഷിയ്ക്ക് വിദ്യാഭ്യാസ വകുപ്പിന് പുറമെ പിഡബ്ല്യുഡി, ഇലക്‌ട്രിസിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ ചുമതലയുമുണ്ട്. അതേസമയം, ആരോഗ്യത്തിനൊപ്പം ജല-വ്യവസായ നഗരവികസന വകുപ്പിന്‍റെ ചുമതലയും സൗരഭ് ഭരദ്വാജിന് നൽകിയിട്ടുണ്ട്.

Also Read:  Delhi Liquor Scam: രാജ്യത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ ജയിലുകൾ അടയുമെന്ന് കേട്ടിട്ടുണ്ട് പക്ഷേ..... ! BJPയെ കടന്നാക്രമിച്ച് മനീഷ് സിസോദിയ

ഡല്‍ഹി മദ്യ നയ അഴിമതി അന്വേഷണം നേരിടുന്ന മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഴിയ്ക്കുള്ളിലായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല അതിഷിയ്ക്ക് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങി സത്യെന്ദര്‍ ജയിന്‍ മാസങ്ങളായി  ജയിലിലാണ്. ഇരുവരും ഫെബ്രുവരി 28 ന് മന്ത്രിസഭയില്‍ നിന്നും രാജി വച്ചിരുന്നു.  

Also Read:  Gajkesari Rajyog: ഗജകേസരി രാജയോഗവുമായി വ്യാഴം, ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം  

ഡൽഹി എക്‌സൈസ് നയം 2021-22 തയാറാക്കിയതിൽ അഴിമതി നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26നാണ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻCBI) അറസ്റ്റ് ചെയ്തത്. സിസോദിയ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരും. സിബിഐക്ക് ശേഷം ഇപ്പോള്‍ സിസോദിയ ഇപ്പോള്‍ ED-യുടെ ചോദ്യം ചെയ്യല്‍ നേരിടുകയാണ്. 

അതിഷിയ്ക്കും സൗരഭ് ഭരദ്വാജിനും മന്ത്രി സ്ഥാനം നല്‍കുന്നതിനുള്ള ശുപാര്‍ശ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടുത്തിടെ ഡൽഹി എൽജി വികെ സക്‌സേനയ്ക്ക് നല്‍കിയിരുന്നു. മാർച്ച് 9 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇരുവരും മാർച്ച് 17 മുതൽ ആരംഭിക്കുന്ന ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ മന്ത്രിമാരായി പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News