Abrogation of Article 370: ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷം; സുരക്ഷ ശക്തമാക്കി പോലീസ്

370ാം ആർട്ടിക്കിൾ റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ ജില്ലയിൽ സുരക്ഷ ശക്തമാക്കി പോലീസ്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 12:06 PM IST
  • അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര ഒരു ദിവസത്തേക്ക് മാറ്റി വച്ചു
  • ബിജെപി ഘടകം ഏകാത്മ മഹോത്സവ് റാലി നടത്തും
  • കറുത്ത ദിനമായി ആചരിക്കുന്ന് പ്രതിപക്ഷം
Abrogation of Article 370: ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷം; സുരക്ഷ ശക്തമാക്കി പോലീസ്

ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കി പോലീസ്. 370ാം ആർട്ടിക്കിൾ റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആണ് നടപടി. 2019 ഓ​ഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മുകാശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ഘടകം ഏകാത്മ മഹോത്സവ് റാലി നടത്തും. അതേ സമയം കോണ്‍ഗ്രസും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബിജെപിയെ വിമര്‍ശിക്കുകയും ഈ ദിനം ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനമായി ആചരിക്കുന്നുമെന്നും പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. 

ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. പ്രദേശത്തെ പെട്രോളിം​ഗ് കൂട്ടുകയും ചെക് പോസ്റ്റുകളിലെ പരിശോധന ശക്തമാക്കുകയും ചെയ്തു. ജമ്മു കാശ്മീര്‍ പോലീസിന് പുറമേ മറ്റ് സുരക്ഷാ ഏജന്‍സികളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.  അതേ സമയം മുന്‍ കരുതലുകളുടെ ഭാഗമായി ജമ്മുവില്‍ നിന്ന അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര ഒരു ദിവസത്തേക്ക് മാറ്റി വച്ചു.

Read Also: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം

കഴിഞ്ഞ മാസങ്ങളില്‍ ജമ്മു മേഖലകളില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്. ദോഡയിലും ഉധംപൂരിലും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. കദുവയില്‍ സൈനിക വാഹന വ്യൂഹത്തിനെതിരെ ആക്രമണം ഉണ്ടായി. ഈ വര്‍ഷം ജൂലൈ 21 വരെ 11 ഭീകരാക്രമണ സംഭവങ്ങളിലും 24 ഏറ്റുമുട്ടലിലുമായി 28 പേരാണ് കൊല്ലപ്പെട്ടത്.

ആഗസ്റ്റ് പതിനഞ്ചായാലും അഞ്ചായാലും ഭീകരാക്രമണങ്ങള്‍ക്കെതിരെ തങ്ങള്‍ എപ്പോഴും ജാഗരൂകരാണെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും സൗത്ത് ജമ്മു എസ് പി അജയ് ശര്‍മ്മ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ മാസം മച്ചല്‍ മേഖലയില്‍ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരൻ കൊലപ്പെട്ടിരുന്നു. ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ ഒരു  മേജര്‍ റാങ്ക് ഓഫീസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരമുള്ള  പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5നാണ് എടുത്തുകളഞ്ഞത്. പാര്‍ലമെന്റ് ഇത് അംഗീകരിക്കുകയും സംസ്ഥാനത്തെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ല് പാസാക്കുകയും ചെയ്തു. നിരവധി പ്രതിഷേധങ്ങൾ ഇതിനെ തുടർന്ന് ഉണ്ടായി. ഇന്റർനെറ്റ് സേവനങ്ങൾ പ്രദേശത്ത് റദ്ദാക്കിയിരുന്നു.

തുടർന്ന് 2023 ഡിസബര്‍ 11ന് സുപ്രീം കോടതി ഈ വിധി ശരി വച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, സജ്ഞീവ് ഖന്ന,ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവടങ്ങുന്ന ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News