Cracks in Karnaprayag: കർണപ്രയാ​ഗിൽ 28 വീടുകളിൽ വിള്ളലുകൾ; ജോഷിമഠിന് പിന്നാലെ ഉത്തരാഖണ്ഡിൽ നിരവധിയിടങ്ങളിൽ അപകടകരമായ അവസ്ഥ

Cracks in Uttarakhand: വിള്ളലുകൾ അതിവേ​​ഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇരുപത്തിയെട്ടോളം വീടുകൾ തകർച്ചയുടെ വക്കിലാണെന്നും അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 08:30 AM IST
  • വീടിന്റെ ഭിത്തിയിൽ വലിയ വിള്ളലുകൾ കാണപ്പെട്ട സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
  • ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു
  • വിള്ളലുകളുടെ വ്യാപ്തി പരിശോധിക്കുന്നതിന് ക്രാക്കോമീറ്ററുകൾ സ്ഥാപിക്കാനും ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി
Cracks in Karnaprayag: കർണപ്രയാ​ഗിൽ 28 വീടുകളിൽ വിള്ളലുകൾ; ജോഷിമഠിന് പിന്നാലെ ഉത്തരാഖണ്ഡിൽ നിരവധിയിടങ്ങളിൽ അപകടകരമായ അവസ്ഥ

ഡെറാഡൂൺ: ജോഷിമഠിന് ശേഷം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ കർണപ്രയാഗിലെ നിരവധി വീടുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. വിള്ളലുകൾ അതിവേ​​ഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇരുപത്തിയെട്ടോളം വീടുകൾ തകർച്ചയുടെ വക്കിലാണെന്നും അധികൃതർ അറിയിച്ചു.

ബഹുഗുണ നഗർ, സുഭാഷ് നഗർ, അപ്പർ ബസാർ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങൾ ഞായറാഴ്ച ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസർ എൻ.കെ.ജോഷി, എംഎൽഎ അനിൽ നൗതിയാൽ, ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന, കർണപ്രയാഗ് എസ്‌ഡിഎം ഹിമാൻഷു കഫാൽതിയ തുടങ്ങിയവർ സന്ദർശിച്ചു.

ALSO READ: Badrinath Highway Cracks: ബദ്രിനാഥ് ഹൈവേയിൽ വിള്ളലുകൾ; ചാർ ധാം യാത്ര ആരംഭിക്കാനിരിക്കെ പുതിയ വിള്ളലുകൾ രൂപപ്പെടുന്നത് ജോഷിമഠിന് സമീപം

ബഹു​ഗുണ ന​ഗറിൽ വീടിന്റെ ഭിത്തിയിൽ വലിയ വിള്ളലുകൾ കാണപ്പെട്ട സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും വിള്ളലുകളുടെ വ്യാപ്തി പരിശോധിക്കുന്നതിന് ക്രാക്കോമീറ്ററുകൾ സ്ഥാപിക്കാനും ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പട്ടണത്തിന്റെ ഇതേ പ്രദേശത്ത് കഴിഞ്ഞ ശൈത്യകാലത്താണ് ആദ്യമായി ഭൂമി താഴ്ന്നത്. വലിയ വിള്ളലുകൾ രൂപപ്പെട്ട കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച ശേഷം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടകയ്ക്കോ മാറാവുന്നതാണ്. വീട് വാടകയ്‌ക്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആറ് മാസത്തേക്ക് വാടക നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News