Agnipath Protest: അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും

ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 08:31 AM IST
  • പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കൈമാറാൻ കേന്ദ്രം നിർദേശം നൽകി.
  • പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
  • ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്.
Agnipath Protest: അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും

ന്യൂഡൽഹി: അ​ഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്ര സർക്കാർ. പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കൈമാറാൻ കേന്ദ്രം നിർദേശം നൽകി. ഇത്തരത്തിൽ സ്കീമിനെതിരെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. 

ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. 

അതേസമയം അ​ഗ്നിപഥിനെതിരെ ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങൾ വഴി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാന, യുപി, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ റെയിവെ സ്റ്റേഷനുകൾക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാന പോലീസിനും റെയില്‍വേ പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കി. യുപി ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ജാർഖണ്ഡിൽ ഇന്ന് സ്കൂളുകൾ അടച്ചിടും.

Also Read: Bharat Bandh : നാളെ ഭാരത് ബന്ദോ? ആര് പ്രഖ്യാപിച്ചു? ആശയക്കുഴപ്പമുണ്ടാക്കി ഡിജിപിയുടെ മാർഗനിർദേശം

അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച സർക്കാർ കരസേനയിലെ കരട് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത. 

പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലും ഭാരത് ബന്ദ്  ഉണ്ടാകുമെന്ന പ്രചാരത്തിൽ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കും.

അതിനിടെ  പദ്ധതിക്കെതിരായി വ്യാജ വാർത്തകൾക്ക് പ്രചാരണം നൽകിയ 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. അഗ്നിപഥിനെതിരെയുള്ള  പ്രക്ഷോഭത്തിന് വഴിവച്ച വ്യാജ വാർത്തകൾ സൃഷ്ടിച്ച പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പിഐബിയുടെ ഫാക്ട് ചെക്ക് സംഘത്തെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News