Aiims Raipur Recruitment: റായ്പൂർ എയിംസിൽ 138 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ  അംഗീകൃത സർവകലാശാലയിൽ നിന്ന് MD, MS അല്ലെങ്കിൽ DNB ബിരുദം നേടിയിരിക്കണം

Written by - Zee Malayalam News Desk | Last Updated : May 4, 2022, 06:32 PM IST
  • ജനറൽ, ഒബിസി വിഭാഗക്കാർ 1000 രൂപയും എസ്‌സി, എസ്ടി വിഭാഗക്കാർ 800 രൂപയും അപേക്ഷാ ഫീ
  • തിരഞ്ഞെടുക്കുന്നത് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
  • അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി മെയ് 9
Aiims Raipur Recruitment: റായ്പൂർ  എയിംസിൽ 138 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റായ്പൂരിൽ സീനിയർ റസിഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 138 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള പ്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ aiimsraipur.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കണം.

യോഗ്യത

അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ  അംഗീകൃത സർവകലാശാലയിൽ നിന്ന് MD, MS അല്ലെങ്കിൽ DNB ബിരുദം നേടിയിരിക്കണം.  പ്രായം 45 വയസ്സിൽ കൂടരുത്.ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രത്യേക ഇളവ് നൽകും.

Also Read: LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി വിഭാഗക്കാർ 1000 രൂപയും എസ്‌സി, എസ്ടി വിഭാഗക്കാർ 800 രൂപയും അപേക്ഷാ ഫീസായി നൽകണം. ഈ റിക്രൂട്ട്‌മെന്റിന് കീഴിലുള്ള തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി

മെയ് 9 വരെയാണ് അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയ്യതി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ ഉയർന്ന ശമ്പളത്തിൽ നിയമിക്കും. കൂടുതൽ വിവരങ്ങൾക്ക് എയിംസ് റായ്പൂരിൻറെ വെബ്സൈറ്റ് സന്ദർശിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News