Air India Covid Guideline: യുഎഇയിൽ നിന്ന് വരുന്ന എയർ ഇന്ത്യ യാത്രക്കാർ അറിയേണ്ട കോവിഡ് മാർഗനിർദ്ദേശങ്ങൾ

കോവിഡ് വാക്സിനേഷന്റെ അംഗീകൃത പ്രൈമറി ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരിക്കണം

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 12:57 PM IST
  • വിമാനങ്ങളിൽ വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനമെങ്കിലും റാൻഡം സാമ്പിളിംഗിന് വിധേയരാകേണ്ടിവരും
  • യാത്രക്കാരെ എയർലൈൻ തിരിച്ചറിയണമെന്നും സാമ്പിൾ ശേഖരണത്തിന് ശേഷമെ വിടാവു എന്നും നിർദ്ദേശം
  • 12 വയസ്സിന് താഴെയുള്ള കുട്ടികളെ റാൻഡം സാമ്പിളിങ്ങിന് വിധേയമാക്കില്ല
Air India  Covid Guideline: യുഎഇയിൽ നിന്ന് വരുന്ന എയർ ഇന്ത്യ യാത്രക്കാർ അറിയേണ്ട കോവിഡ് മാർഗനിർദ്ദേശങ്ങൾ

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ, യുഎഇ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വാഴ്ച പുറത്തിറക്കി.  വാക്സിനേഷൻ മുതൽ എല്ലാവിധ മുൻകരുതലുകളും ഇതിൽ ഉൾപ്പെടുന്നു.

മിഡിൽ ഈസ്റ്റിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബജറ്റ് കാരിയർ കൂടിയാണ്. എയർ ഇന്ത്യ എക്സ്പ്രസ് 

മാർഗ്ഗനിർദ്ദേശങ്ങൾ

. എല്ലാ യാത്രക്കാരും കോവിഡ് വാക്സിനേഷന്റെ അംഗീകൃത പ്രൈമറി ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരിക്കണം.
. മാസ്കുകളുടെ നിർബന്ധിത ഉപയോഗവും ശാരീരിക അകലവും.
.12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റാൻഡം ടെസ്റ്റിംഗ് ആവശ്യമില്ല.
. കുട്ടികൾക്ക് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ, പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരാകുകയും ചികിത്സ നൽകുകയും വേണം.

“12 വയസ്സിന് താഴെയുള്ള കുട്ടികളെ റാൻഡം ടെസ്റ്റിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എങ്കിലും, എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷിക്കുന്ന സമയത്തോ COVID-19 ന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, അവർ പരിശോധനയ്ക്ക് വിധേയരാകുകയും പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സിക്കുകയും ചെയ്യണമെന്ന്, ”എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശത്തിൽ പറയുന്നു.

മുൻകരുതൽ നടപടിയുടെ ഭാഗമായി രാജ്യത്തേക്കുള്ളവിമാനങ്ങളിൽ വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനമെങ്കിലും റാൻഡം സാമ്പിളിംഗിന് വിധേയരാകേണ്ടിവരുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയം (MoCA) പറഞ്ഞിരുന്നു. യാത്രക്കാരെ എയർലൈൻ തിരിച്ചറിയണമെന്നും സാമ്പിൾ ശേഖരണത്തിന് ശേഷം വിമാനത്താവളം വിടാൻ അനുവദിക്കുമെന്നും MoCA ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 

പോസിറ്റീവാകുന്നവരെ ക്വാറൻറൈൻ ചെയ്ത ശേഷം അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുകയും ചെയ്യും. ഈ ക്രമീകരണം ഡിസംബർ 24 രാവിലെ 10:00 മുതൽ പ്രാബല്യത്തിൽ വന്നതായി MoCA യുടെ പ്രസ്താവനയിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News